ഞാൻ വൈകാതെ തിരിച്ചു വരും :മുൻ ക്ലബ്ബിന് ഉറപ്പുനൽകി നെയ്മർ ജൂനിയർ.

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ് ഉള്ളത്.നേരത്തെ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരുന്നു. പരിക്കിൽ നിന്നും റിക്കവർ ആകുന്ന പ്രോസസിലൂടെയാണ് താരം ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇനി ഈ സീസണിൽ താരത്തിന് കളിക്കാൻ കഴിയില്ല.നിലവിൽ ബ്രസീലിൽ തന്നെയാണ് നെയ്മർ ഉള്ളത്.

ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലൂടെയായിരുന്നു നെയ്മർ ജൂനിയർ വളർന്നിരുന്നത്. കഴിഞ്ഞ ദിവസം സാന്റോസ് ചിലിയൻ ക്ലബ്ബിനെതിരെ കളിച്ചിരുന്നു. മത്സരത്തിൽ ഗോൾ രഹിത സമനിലയായിരുന്നു സാന്റോസ് വഴങ്ങിയിരുന്നത്.ഈ മത്സരം വീക്ഷിക്കാൻ ജൂനിയർ എത്തിയിരുന്നു. താനിപ്പോൾ വീട്ടിലെത്തി എന്നായിരുന്നു ഇതേക്കുറിച്ച് നെയ്മറുടെ പ്രതികരണം.

മാത്രമല്ല മാധ്യമങ്ങളോട് ചില കാര്യങ്ങൾ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.ഒരു ദിവസം ഞാൻ ഇവിടേക്ക് തിരിച്ചെത്തും, വൈകാതെ തന്നെ ഞാൻ ഇവിടേക്ക് തിരിച്ചെത്തും എന്നായിരുന്നു നെയ്മർ ജൂനിയർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. യൂറോപ്പിലെ കരിയറിന് ശേഷം തനിക്ക് സാന്റോസിലേക്ക് തന്നെ തിരികെ എത്താനാണ് ആഗ്രഹം എന്നുള്ളത് ഇതിൽ നിന്നും വ്യക്തമായി കഴിഞ്ഞു. സാൻഡോസിന്റെ ഡ്രസ്സിംഗ് നെയ്മർ ജൂനിയർ ഇതിന്റെ ഭാഗമായി കൊണ്ട് സന്ദർശിച്ചിരുന്നു.

പിഎസ്ജിയുമായി നെയ്മർക്ക് നിലവിൽ 2027 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. ക്ലബ്ബിന് താരത്തെ ഒഴിവാക്കാനാണ് താൽപര്യമെങ്കിലും നെയ്മർ ക്ലബ്ബിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പിഎസ്ജിയിൽ തുടർന്നേക്കും. ഈ സീസണിൽ മികച്ച പ്രകടനം ക്ലബ്ബിന് വേണ്ടി നടത്താൻ നെയ്മർക്ക് കഴിഞ്ഞിരുന്നു.അതിനിടയിലാണ് അദ്ദേഹത്തിന് ഗുരുതര പരിക്ക് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *