ഞാൻ മുമ്പേ പറഞ്ഞതാണ് നെയ്മറെ തൊടരുതെന്ന് : മാഴ്സെ പരിശീലകൻ

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി മാഴ്സെയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ സൂപ്പർതാരം നെയ്മർ ജൂനിയറാണ് പിഎസ്ജിയുടെ വിജയ ഗോൾ കണ്ടെത്തിയിട്ടുള്ളത്.കിലിയൻ എംബപ്പേയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്.

എന്നാൽ ഈ മത്സരത്തിൽ മാഴ്സെക്ക് തിരിച്ചടി ഏൽപ്പിച്ച സംഭവം സാമുവൽ ഗിഗോട്ട് റെഡ് കാർഡ് കണ്ട് പുറത്ത് പോയതാണ്. മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ നെയ്മർ ജൂനിയറെ ഫൗൾ ചെയ്തതിനായിരുന്നു ഗിഗോട്ടിന് ഡയറക്ട് റെഡ് കാർഡ് ലഭിച്ചത്. ഈ വിഷയത്തിൽ ഇപ്പോൾ മാഴ്സെ പരിശീലകൻ ഇഗോർ ടുഡോർ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യത്തിൽ ഞാൻ ആ ഫൗൾ കണ്ടിട്ടില്ല. പക്ഷേ ഞാൻ മുമ്പ് തന്നെ ഗിഗോട്ടിനോട് പറഞ്ഞതാണ് നെയ്മറെ തൊടരുത് എന്ന്.ഇനി അതൊന്ന് കണ്ടു നോക്കണം. നിങ്ങൾ അദ്ദേഹത്തെ തൊട്ടതിനാണ് റെഡ് കാർഡ് ലഭിച്ചതെങ്കിൽ അത് സാധാരണമായ ഒരു കാര്യമാണ്. പക്ഷേ ഉദ്ദേശത്തെ പണി ചെയ്യാൻ ആണെങ്കിൽ അത് ഒരു അബദ്ധവുമാണ് ” ഇഗോർ ടുഡോർ പറഞ്ഞു.

ഏതായാലും ഈ സീസണിൽ വളരെ മികച്ച പ്രകടനമാണ് നെയ്മർ ക്ലബ്ബിനു വേണ്ടി പുറത്തെടുക്കുന്നത്. ആകെ 16 മത്സരങ്ങളാണ് നെയ്മർ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് പന്ത്രണ്ട് ഗോളുകളും 9 അസിസ്റ്റുകളും കരസ്ഥമാക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്.താരം ഇനിയും ഈ മികവ് തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *