ഞാൻ പിഎസ്ജിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല: നിരാശ മറച്ചുവെക്കാതെ എംബപ്പേ.
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജി പുറത്തെടുത്തിട്ടുള്ളത്. കേവലം ഒരു പോയിന്റിന് മാത്രമാണ് അവർ ലീഗ് കിരീടം നേടിയിട്ടുള്ളത്. മാത്രമല്ല നിരവധി തോൽവികൾ ഈ സീസണിൽ വഴങ്ങുകയും ചെയ്തിരുന്നു. ആരാധകർ ക്ലബ്ബിനെതിരെയും താരങ്ങൾക്കെതിരെയും കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
അവസാനത്തെ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി ക്ലർമോന്റ് ഫൂട്ടിനോട് പരാജയപ്പെട്ടത്. ഈ മത്സരത്തിന്റെ ഫലത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പേ കടുത്ത അസംതൃപ്തനായിരുന്നു.നിരാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഞാൻ ക്ലബ്ബിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. എന്റെ ഉത്തരവാദിത്വം ഇവിടെ കളിക്കുന്നതാണെന്നും ബാക്കിയുള്ളതൊക്കെ ക്ലബ്ബ് നോക്കിക്കോളുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
No player in Ligue 1 history has won more golden boots than Kylian Mbappe 👑 pic.twitter.com/hOvojL3Mcs
— GOAL (@goal) June 4, 2023
” അടുത്ത സീസണിൽ ഞാൻ പിഎസ്ജിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല.ഞാൻ ഇവിടെ കളിക്കാൻ വേണ്ടി മാത്രമുള്ള ഒരു വ്യക്തിയാണ്.എനിക്കിപ്പോഴും കോൺട്രാക്ട് ഉണ്ട്.ക്ലബ്ബ് ക്ലബ്ബിന്റെ കാര്യങ്ങൾ ചെയ്യട്ടെ.ഞാനിവിടെ കളിക്കാൻ വന്നതാണ്.ക്ലബ്ബ് എന്ത് ചെയ്താലും ഞാൻ അതിൽ ഹാപ്പി ആയിരിക്കും. ബാക്കിയുള്ളതൊന്നും എന്റെ പണിയല്ല “ഇതാണ് എംബപ്പേ കഴിഞ്ഞ മത്സരത്തിനു ശേഷം പറഞ്ഞിട്ടുള്ളത്.
ഏതായാലും വലിയ ഒരു അഴിച്ചു പണി തന്നെ പിഎസ്ജിയിൽ നടക്കുമെന്ന കാര്യത്തിൽ സംശയമില്ല. സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയോട് വിടപറഞ്ഞുകഴിഞ്ഞ്.മെസ്സിക്ക് പിന്നാലെ കൂടുതൽ താരങ്ങൾ പുറത്തു പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയൽ മാഡ്രിഡ് സൂപ്പർതാരമായ മാർക്കോ അസെൻസിയോയേ പിഎസ്ജി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.