ഞാൻ തലയുയർത്തിയാണ് മടങ്ങുന്നത്, വരാനിരിക്കുന്നതിൽ ഞാൻ വളരെ ആവേശഭരിതനാണ്:എംബപ്പേ

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ഇനി ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല. ഇക്കാര്യം എംബപ്പേ തന്നെയായിരുന്നു സ്ഥിരീകരിച്ചിരുന്നത്.പാർക്ക് ഡെസ് പ്രിൻസസിലെ അവസാന മത്സരവും ഇപ്പോൾ ഈ സൂപ്പർതാരം കളിച്ചു കഴിഞ്ഞു.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്കാണ് എംബപ്പേ ചേക്കേറുന്നത്. ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്.

തന്റെ പിഎസ്ജി കരിയറിനെ കുറിച്ചും വരാനിരിക്കുന്ന അധ്യായത്തെ കുറിച്ചുമൊക്കെ ചില കാര്യങ്ങൾ എംബപ്പേ പങ്കുവെച്ചിട്ടുണ്ട്.പിഎസ്ജി എന്ന ക്ലബ്ബിനുവേണ്ടി എല്ലാം ചെയ്തു തലയുയർത്തി കൊണ്ടാണ് താൻ മടങ്ങുന്നത് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. വരാനിരിക്കുന്ന ചാപ്റ്ററിന്റെ കാര്യത്തിൽ താൻ വളരെയധികം ആവേശഭരിതനാണെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ ജീവിതത്തിലെ ഒരു അധ്യായം അവസാനിക്കുകയാണ്. ഫ്രഞ്ച് ലീഗിന് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും.ഈ ലീഗിനെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.എനിക്ക് സാധ്യമാവുന്നതെല്ലാം ഈ ക്ലബ്ബിന് ചെയ്തുകൊടുത്തതിനുശേഷമാണ് ഞാൻ ഇവിടെ നിന്നും തലയുയർത്തി മടങ്ങുന്നത്. വരാനിരിക്കുന്ന ചാപ്റ്ററിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ആവേശഭരിതനാണ്.എല്ലാവരോടും നന്ദി പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇതൊരു നീളമേറിയ വഴിയായിരുന്നു.ഈ ലീഗിന്റെ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

എംബപ്പേക്ക് പിഎസ്ജിക്കൊപ്പം ഇനി കുറച്ച് മത്സരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷമായിരിക്കും റയൽ മാഡ്രിഡ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിക്കുക. അതിനുശേഷം യൂറോ കപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ എംബപ്പേ ആരംഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *