ഞാൻ എംബപ്പേയുടെ ആരാധകൻ, ഒരുപാട് ബാലൺഡി’ഓറുകൾ നേടും :സിദാൻ
സൂപ്പർ താരം കിലിയൻ എംബപ്പേ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 54 ഗോളുകൾ അദ്ദേഹം നേടിയിരുന്നു.ഖത്തർ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരവും എംബപ്പേ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.ലീഗ് വണ്ണിലും ടോപ് സ്കോററാവാൻ എംബപ്പേക്ക് സാധിച്ചിരുന്നു.
താരമായും പരിശീലകനായും ഇതിഹാസ പദവി കൈവരിച്ചിട്ടുള്ള സിനദിൻ സിദാൻ ഈയിടെ ടെലിഫൂട്ടിന് ഒരു അഭിമുഖം നൽകിയിരുന്നു.കിലിയൻ എംബപ്പേയെ കുറച്ച് ഇതിൽ മനസ്സ് തുറന്ന് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.താൻ എംബപ്പേയെ വളരെയധികം സ്നേഹിക്കുന്നുവെന്നും ഒരുപാട് ബാലൺഡി’ഓറുകൾ നേടാൻ എംബപ്പേക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ എന്നുമാണ് സിദാൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Zidane: “I hope Mbappé wins many Ballon d'Ors, I follow him & I admire him.” pic.twitter.com/GESyBPOb0F
— Madrid Xtra (@MadridXtra) June 23, 2023
“എംബപ്പേ ചെയ്യുന്ന കാര്യങ്ങൾ തികച്ചും അവിശ്വസനീയമാണ്. അദ്ദേഹം ഒരുപാട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും എംബപ്പേ നടത്തുന്ന പ്രകടനം ഫന്റാസ്റ്റിക് ആണ്. ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു ” ഇതാണ് ടെലിഫൂട്ട് പുറത്തുവിട്ട ഷോർട് വീഡിയോയിൽ സിദാൻ പറയുന്നത്.
കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അദ്ദേഹം കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഈ വരുന്ന സീസണിൽ പിഎസ്ജിക്ക് വേണ്ടി തന്നെ കളിക്കണം എന്ന നിർബന്ധത്തിലാണ് ഉള്ളത്. താരത്തെ കൈവിടാൻ ഇപ്പോൾ പിഎസ്ജി തയ്യാറായി കഴിഞ്ഞിട്ടുണ്ട്.