ഞങ്ങൾ സഞ്ചരിക്കുന്നത് ശരിയായ പാതയിൽ : ഗാൾട്ടിയറെ കുറിച്ച് PSG സൂപ്പർ താരം പറയുന്നു !
പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് ചുമതലയേറ്റ ക്രിസ്റ്റോഫ് ഗാൾട്ടിയർ അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.ഇതുവരെ രണ്ട് പ്രീ സീസൺ സൗഹൃദ മത്സരങ്ങളാണ് ഗാൾട്ടിയർക്ക് കീഴിൽ PSG കളിച്ചിട്ടുള്ളത്. ആ രണ്ട് സൗഹൃദ മത്സരങ്ങളിലും വിജയം നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.
ഏതായാലും ഗാൾട്ടിയറെ കുറിച്ച് പിഎസ്ജിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ നുനോ മെന്റസ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് പിഎസ്ജിക്ക് മികച്ച ഒരു തുടക്കം ലഭിച്ചുകഴിഞ്ഞുവെന്നും ശരിയായ പാതയിലാണ് ക്ലബ്ബ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് നുനോ മെന്റസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🔴🔵 "C’est un bon début, je pense que l’entraîneur est arrivé et s'est imposé. On est sur le bon chemin, on a beaucoup de temps pour travailler."https://t.co/Wow466wsD5
— RMC Sport (@RMCsport) July 22, 2022
” ഇതൊരു മികച്ച തുടക്കമാണ്.ഞങ്ങൾ ശരിയായ പാതയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.ഞങ്ങൾക്ക് വർക്ക് ചെയ്യാൻ ഇനിയും ഒരുപാട് സമയം അവശേഷിക്കുന്നുണ്ട്.ഓരോ പരിശീലകനും അദ്ദേഹത്തിന്റെതായ രീതികൾ ഉണ്ടാവും.ഗാൾട്ടിയർക്കും അതുപോലെതന്നെയാണ്.ക്ലബ്ബിന് ഏറ്റവും മികച്ച കാര്യം എന്താണ് എന്നുള്ളത് അദ്ദേഹത്തിന് അറിയാം.ഞങ്ങളാണ് അത് നടപ്പിലാക്കേണ്ടത്.നിയമങ്ങൾ ഉണ്ടാവുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്തെന്നാൽ നിയമങ്ങൾ ഇല്ലെങ്കിൽ ടീം ക്രമരഹിതമായിയിരിക്കും ” ഇതാണ് നുനോ മെന്റസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിലായിരുന്നു താരത്തെ PSG ക്ലബ്ബിൽ സ്ഥിരപ്പെടുത്തിയത്.കഴിഞ്ഞ സീസണിൽ ആകെ 37 മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിച്ചിരുന്നു.