ഞങ്ങൾ കൂടുതൽ മികച്ചതാവും:എംബപ്പേയുടെ പോക്കിനെ കുറിച്ച് എൻറിക്കെ

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് ഗുഡ് ബൈ പറയുകയാണ്.ഈ സീസണിന് ശേഷം താൻ ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല എന്നുള്ള എംബപ്പേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഏഴു വർഷത്തെ പിഎസ്ജി കരിയറിനാണ് അദ്ദേഹം വിരാമം കുറിച്ചിട്ടുള്ളത്. ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എംബപ്പേയുടെ പാർക്ക് ഡെസ് പ്രിൻസസിലുള്ള അവസാനത്തെ മത്സരമായിരിക്കും ഇന്നത്തേത്.

എംബപ്പേയുടെ പോക്കിനെ കുറിച്ച് ചില കാര്യങ്ങൾ പരിശീലകനായ എൻറിക്കെ പറഞ്ഞിട്ടുണ്ട്.എംബപ്പേ പിഎസ്ജിയുടെ ഇതിഹാസമാണ് എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. എന്നാൽ സ്ട്രോങ്ങ് മന്റാലിറ്റി ഉള്ള കൂടുതൽ താരങ്ങളെ എത്തിച്ചുകൊണ്ട് പിഎസ്ജി കൂടുതൽ മികച്ചതാവുമെന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.എൻറിക്കെയുടെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“എംബപ്പേ എന്ന ഫുട്ബോളറെക്കുറിച്ചും വ്യക്തിയെക്കുറിച്ചും മനോഹരമായ കാര്യങ്ങൾ മാത്രമാണ് എനിക്ക് പറയാനുള്ളത്.അദ്ദേഹത്തിന്റെ തീരുമാനം എനിക്ക് മനസ്സിലാകും. കഴിഞ്ഞ ഏഴ് വർഷത്തോളമായി അദ്ദേഹം ഇവിടെയുണ്ട്.നമ്മുടെ ക്ലബ്ബിന്റെ ഒരു ഇതിഹാസമാണ് അദ്ദേഹം.പിഎസ്ജി എന്ന ക്ലബ്ബിന് വേണ്ടി അദ്ദേഹം എല്ലാം നൽകിയിട്ടുണ്ട്.ഈ ക്ലബ്ബും അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ഭാവിക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം എന്റെ ടീമിൽ ഉണ്ടായതിൽ ഞാൻ അഭിമാനിക്കുന്നു.ഒരു ലീഡർ എന്ന നിലയിൽ അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. എപ്പോഴും പുഞ്ചിരിയോട് കൂടിയാണ് അദ്ദേഹം കാര്യങ്ങളെ നേരിടുക.

എംബപ്പേ ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം ഞങ്ങൾക്ക് ഒരുപാട് മുൻപ് തന്നെ അറിയാം. പക്ഷേ പബ്ലിക്ക് ആക്കുന്നത് ഇന്നലെ മാത്രമാണ്.പക്ഷേ അദ്ദേഹം ക്ലബ്ബ് വിട്ടതുകൊണ്ട് ഇവിടെ മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല.എല്ലാം പഴയതുപോലെതന്നെ ഉണ്ടാകും. അടുത്ത സീസണിൽ കൂടുതൽ ശക്തരാവുക എന്നുള്ളത് തന്നെയാണ് എന്റെ ലക്ഷ്യം.പിഎസ്ജി ഒരു മികച്ച ടീമായി കൊണ്ട് തന്നെ തുടരും എന്നുള്ളത് മാത്രമല്ല ഞങ്ങൾ കൂടുതൽ മികച്ചതാവുകയും ചെയ്യും. സ്ട്രോങ്ങ് മെന്റാലിറ്റി ഉള്ള, ക്ലബ്ബിന് വേണ്ടി പോരാടുന്ന പുതിയ താരങ്ങളെ ഞങ്ങൾ എത്തിക്കും. അങ്ങനെ ഞങ്ങൾ കൂടുതൽ മികച്ച ടീമായി മാറും ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എംബപ്പേയുടെ പകരം കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.എംബപ്പേയുടെ അഭാവം തങ്ങളെ ബാധിക്കില്ല എന്ന് തന്നെയാണ് പിഎസ്ജി പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *