ഞങ്ങൾക്ക് ആവിശ്യമില്ല :MLS ൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന നെയ്മറുടെ പ്രസ്താവനയോട് കമ്മീഷണർ!

ദിവസങ്ങൾക്ക് മുമ്പായിരുന്നു സൂപ്പർതാരം നെയ്മർ ജൂനിയർ ഒരു വെളിപ്പെടുത്തൽ നടത്തിയത്. അതായത് ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിന് മുന്നേ അമേരിക്കൻ ലീഗായ MLS ൽ കളിക്കണമെന്നുള്ള ആഗ്രഹമായിരുന്നു നെയ്മർ പങ്കുവെച്ചത്.MLS കുറഞ്ഞകാലം മാത്രമുള്ള ലീഗാണെന്നും അവിടെ വെക്കേഷൻ കൂടുതലാണ് എന്നുമായിരുന്നു നെയ്മർ ജൂനിയർ തമാശരൂപേണ പറഞ്ഞത്.

എന്നാൽ നെയ്മറുടെ ഈ പ്രസ്താവനയിൽ MLS കമ്മീഷണറായ ഡോൺ ഗാർബർ ദേഷ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് വിരമിക്കാൻ വേണ്ടി ഇങ്ങോട്ട് വരുന്ന സൂപ്പർതാരങ്ങളെ ഞങ്ങൾക്ക് ആവശ്യമില്ല എന്നാണ് ഇദ്ദേഹം തുറന്നുപറഞ്ഞത്.ഡോൺ ഗാർബറിന്റെ വാക്കുകൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” MLS ൽ തങ്ങളുടെ കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ സൂപ്പർതാരങ്ങളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവരില്ല.കാരണം അവർ ഈ ലീഗിന് നല്ല രൂപത്തിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരാണ്. ലീഗിനെയോ ആരാധകരെയോ അവർ ബഹുമാനിക്കുന്നില്ല. ഇത്തരത്തിലുള്ളവരെ ഞങ്ങൾക്ക് ആവശ്യമില്ല.സ്ലാട്ടൻ ഇവിടെനിന്നും പോയപ്പോൾ,വിരമിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇറ്റലിയിലേക്ക് പോയതെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. സത്യം പറഞ്ഞാൽ ഞങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്.സ്ലാട്ടൻ ഇവിടെ നല്ല രൂപത്തിൽ ഹാർഡ് വർക്ക് ചെയ്തിരുന്നു. ഇറ്റലിയിലും അങ്ങനെതന്നെയാണ്. എന്തുകൊണ്ടാണ് താരങ്ങൾ ഞങ്ങളെ വ്യത്യസ്തരായി കാണുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല ” ഇതാണ് MLS കമ്മീഷണർ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *