ഞങ്ങളെ പോലെ ഒത്തൊരുമ പിഎസ്ജിക്കില്ല : പയെറ്റ്!
ലീഗ് വണ്ണിൽ നടക്കുന്ന 32-ആം റൗണ്ട് മത്സരത്തിൽ ചിരവൈരികളുടെ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ഒളിമ്പിക് മാഴ്സെയാണ്. ഈ വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:15-ന് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നേ ഇരു ടീമുകളെയും മാഴ്സെയുടെ സൂപ്പർതാരമായ ദിമിത്രി പയെറ്റ് താരതമ്യം ചെയ്തിട്ടുണ്ട്.അതായത് മാഴ്സെയെ പോലെയുള്ള ഒത്തൊരുമ പിഎസ്ജിക്കില്ല എന്നാണ് പയെറ്റ് പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ RMC സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Marseille Playmaker Payet Drops a Bold Claim on PSG’s Style of Play Under Pochettino https://t.co/FtUp4ac5Hc
— PSG Talk (@PSGTalk) April 13, 2022
” ഈ സീസണിന്റെ തുടക്കം മുതലേ ഞങ്ങൾ ഒരേ രീതിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഞങ്ങളുടെ പിന്നിൽ നിന്നാണ് അവർ തുടങ്ങിയത്. പക്ഷേ അവർക്ക് കൃത്യമായ ഒരു കളി ശൈലിയില്ല.അവർക്ക് പൊസെഷൻ ഉണ്ടാവാം,അതിന് കാരണം അവർക്ക് ക്വാളിറ്റി താരങ്ങളുണ്ട് എന്നുള്ളതാണ്.പക്ഷെ ഞങ്ങളെപ്പോലെയുള്ള ഒത്തൊരുമ അവർക്കില്ല ” ഇതാണ് പയെറ്റ് പറഞ്ഞിരിക്കുന്നത്.
31 മത്സരങ്ങളിൽ 71 പോയിന്റുള്ള പിഎസ്ജി നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതാണ്.അതേസമയം ഇത്രയും മത്സരങ്ങളിൽ നിന്ന് 59 പോയിന്റുള്ള മാഴ്സെ രണ്ടാം സ്ഥാനത്തുമാണ്.