ജനുവരിയിൽ പിഎസ്ജി വിടുമോ? സത്യം വെളിപ്പെടുത്തി എംബപ്പേ!
സൂപ്പർ താരം കിലിയൻ എംബപ്പേയെ കുറച്ച് നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്.എംബപ്പേ പിഎസ്ജിയിൽ ഹാപ്പിയല്ലെന്നും അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. അതിനുവേണ്ടി എംബപ്പേ ക്ലബ്ബിനോട് അനുമതി തേടിയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഒട്ടുമിക്ക ഫ്രഞ്ച് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇപ്പോൾ എംബപ്പേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പുറത്തേക്ക് വന്നിട്ടുള്ള വാർത്തകൾ തികച്ചും വ്യാജമാണ് എന്നാണ് ഇപ്പോൾ എംബപ്പേ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിനുശേഷം RMC സ്പോർടിനോടാണ് ഇക്കാര്യം എംബപ്പേ വെളിപ്പെടുത്തിയിട്ടുള്ളത്.
” ജനുവരിയിൽ ക്ലബ്ബ് വിടാൻ വേണ്ടി ഞാൻ ഒരിക്കലും പിഎസ്ജിയോട് ആവശ്യപ്പെടുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ല. അതെല്ലാം പൂർണ്ണമായും വ്യാജ വാർത്തകളാണ് ” എംബപ്പേ പറഞ്ഞു.
🚨 Kylian Mbappé on his future:
— Get French Football News (@GFFN) October 16, 2022
"I never asked for a departure in January. That's completely false."https://t.co/Wb9PW6dtvs
ഇതോടെ വലിയ ഒരു ഊഹാപോഹങ്ങൾക്കാണ് ഇപ്പോൾ വിരാമമാവുന്നത്. അടുത്ത ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ ക്ലബ്ബ് വിട്ടേക്കുമെന്നും അദ്ദേഹത്തിന് വേണ്ടി റയൽ മാഡ്രിഡ് ഒരിക്കൽ കൂടി ശ്രമിച്ചേക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.
മാത്രമല്ല എംബപ്പേയെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശക്കാരനായ ചിത്രീകരിക്കാൻ പിഎസ്ജി ഒരു പ്രൈവറ്റ് കമ്പനിയെ നിയോഗിച്ചു എന്നുള്ള റിപ്പോർട്ട് മീഡിയ പാർട്ട് എന്ന പത്രം പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെയും പിഎസ്ജി നിഷേധിക്കുകയും ചെയ്തിരുന്നു. ഏതായാലും കളത്തിനു പുറത്തെ വിവാദങ്ങൾ പിഎസ്ജിയിൽ പതിയെ പതിയെ അവസാനിക്കുകയാണ്.