ചെൽസിയെ വേണ്ട, ബ്രസീലിയൻ വണ്ടർ കിഡ് പിഎസ്ജിയെ തിരഞ്ഞെടുത്തു.
ബ്രസീലിൽ നിന്നും നിരവധി പ്രതിഭകൾ ഇപ്പോൾ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. സൂപ്പർ താരം എൻഡ്രിക്കിനെ നേരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.വിറ്റോർ റോക്കിനെ ബാഴ്സയും സ്വന്തമാക്കിയിരുന്നു. മറ്റൊരു യുവതാരമായ എസ്റ്റവാവോ വില്യന് വേണ്ടി പല ക്ലബ്ബുകളും ശ്രമങ്ങൾ നടത്തുന്നുണ്ട്.
മറ്റൊരു ബ്രസീലിയൻ വണ്ടർ കിഡ് ആയ ഗബ്രിയേൽ മോസ്കാർഡോയുമായി പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്ക് ചേക്കേറാൻ ഈ ബ്രസീലിയൻ യുവ സൂപ്പർ താരം തീരുമാനിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയെയാണ് അദ്ദേഹം റിജക്റ്റ് ചെയ്തിരിക്കുന്നത്.ഫാബ്രിസിയോ റൊമാനോ,ഫൂട്ട് മെർക്കാറ്റോ എന്നിവരൊക്കെ ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
(🌕) Gabriel Moscardo wants to join PSG in January. His choice is sealed. @Santi_J_FM 🚨🇧🇷 pic.twitter.com/u5jKvzoexf
— PSGhub (@PSGhub) December 1, 2023
ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിന്റെ താരമാണ് ഇദ്ദേഹം. 18 കാരനായ ഈ താരം മധ്യനിരയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തിനുവേണ്ടി 25 മില്യൺ യൂറോയാണ് പിഎസ്ജി ഈ ബ്രസീലിയൻ ക്ലബ്ബിന് നൽകുക. വരുന്ന ജനുവരിയിൽ തന്നെ അദ്ദേഹം പിഎസ്ജിയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെൽസിയെ നിരസിക്കാൻ ഇദ്ദേഹത്തിന് വ്യക്തമായ കാരണമുണ്ട്.
അതായത് നിരവധി മധ്യനിര താരങ്ങൾ ഇപ്പോൾ ചെൽസിയിൽ ഉണ്ട്. അതുകൊണ്ടുതന്നെ ചെൽസിയിലേക്ക് പോയാൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചേക്കില്ല എന്ന് ഇദ്ദേഹം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ ഫ്രഞ്ച് ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ ഗബ്രിയേൽ മോസ്കാർഡോ തീരുമാനിച്ചത്. കൊറിന്ത്യൻസിന്റെ സീനിയർ ടീമിന് വേണ്ടി നിരന്തരം കളിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ബ്രസീലിന്റെ അണ്ടർ 23 ടീമിന് വേണ്ടിയും ഇദ്ദേഹം അരങ്ങേറ്റം നടത്തിയിട്ടുണ്ട്.