ചെൽസിക്ക് ആദ്യ UCL കിരീടം നേടിക്കൊടുത്തത് ആരാണെന്നറിയോ? ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്ന് പ്രഖ്യാപിച്ച് ഗാൾട്ടിയർ!

പിഎസ്ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ അടുത്ത സീസണിലേക്ക് ടീമിനെ സജ്ജമാക്കുന്ന തിരക്കിലാണ്. നിലവിൽ പിഎസ്ജി ജപ്പാനിലാണ് ഉള്ളത്. മൂന്ന് സൗഹൃദ മത്സരങ്ങളാണ് പിഎസ്ജി കളിക്കുക.

ഗാൾട്ടിയറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്നുള്ളതാണ്.ആ കിരീടം നേടുമെന്നുള്ള കാര്യം ഇപ്പോൾ ഗാൾട്ടിയർ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ടുഷേൽ,മൗറിസിയോ പോച്ചെട്ടിനോ,ലോറെന്റ് ബ്ലാങ്ക് എന്നിവർ പരിശീലിപ്പിച്ചിട്ടും പിഎസ്ജിക്ക് ലഭിക്കാത്ത ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നായിരുന്നു ഗാൾട്ടിയറോട് ചോദിച്ചിരുന്നത്.അതിന്റെ മറുപടിയായി കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” എന്തുകൊണ്ട് സാധിക്കില്ല? ചെൽസിക്ക് ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ ആരാണ് എന്ന് നിങ്ങൾക്കറിയാമോ? അത് റോബെർട്ടോ ഡി മാറ്റിയോയാണ്. അദ്ദേഹം ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഞാൻ പാരീസിലേക്ക് വന്നിട്ടുള്ളത് വിജയിക്കാൻ വേണ്ടിയാണ്. ഇവിടെ 3 ദേശീയ കിരീടങ്ങളാണ് ഉള്ളത്.ആ കിരീടങ്ങൾ ഞങ്ങൾക്ക് നേടണം.റെക്കോർഡുകൾ തകർക്കണം. എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ വേണ്ടിയാണ് ഞാൻ പിഎസ്ജിയുടെ പരിശീലകനായിട്ടുള്ളത് ” ഇതാണ് ക്രിസ്റ്റോഫ് ഗാൾടിയർ പറഞ്ഞിട്ടുള്ളത്.

ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്ത ടീമുകളിൽ ഒന്നാണ് പിഎസ്ജി. നിലവിൽ താരസമ്പന്നമായ ഒരു സ്‌ക്വാഡ് തന്നെ പിഎസ്ജിക്കുണ്ട്. അടുത്ത സീസണിലെങ്കിലും ഈ ക്ഷാമത്തിന് അറുതിവരുത്താൻ പിഎസ്ജിക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *