ചാമ്പ്യൻസ് ലീഗ് കിട്ടാതെ 50 ഗോളുകൾ നേടിയിട്ട് എന്ത് കാര്യം? എംബപ്പേ പറയുന്നു!
നിലവിൽ മികച്ച ഫോമിലാണ് പിഎസ്ജി സൂപ്പർ താരം കിലിയൻ എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്. പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടിയ താരം കിലിയൻ എംബപ്പേയാണ്. എന്നിരുന്നാലും പലപ്പോഴും സെൽഫിഷ് ആണെന്നുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിരുന്നു.
എന്നാൽ ഗോളുക്കളേക്കാൾ പ്രാധാന്യം താൻ പിഎസ്ജിയുടെ കിരീടനേട്ടങ്ങൾക്കാണ് നൽകുന്നത് എന്നുള്ള കാര്യം ഒരിക്കൽ കൂടി അറിയിച്ചിരിക്കുകയാണിപ്പോൾ എംബപ്പേ.ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് ലഭിക്കാതെ താൻ അൻപത് ഗോളുകൾ നേടിയിട്ട് എന്ത് കാര്യമെന്നാണ് എംബപ്പേ ചോദ്യമുയർത്തിയത്.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 17, 2021
” കഴിഞ്ഞ സീസൺ എന്നെ സംബന്ധിച്ചിടത്തോളം നല്ല സീസണായിരുന്നു.ഞാൻ 40 ഗോളുകൾ നേടി. പക്ഷേ ഞങ്ങൾക്ക് ലീഗ് വൺ കിരീടമോ ചാമ്പ്യൻസ് ലീഗ് കിരീടമോ നേടാൻ സാധിച്ചിരുന്നില്ല.പിന്നീട് ഞാൻ ആലോചിച്ചു കാര്യം, ഞാൻ 50 ഗോളുകൾ നേടിയിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുന്നില്ലെങ്കിൽ എന്ത് ഉപയോഗമാണ് ആ ഗോളുകൾക്കുള്ളത് എന്നാണ്.ഞാൻ കുറഞ്ഞ ഗോളുകൾ നേടിയാലും ചാമ്പ്യൻസ് ലീഗ് നേടുന്നതിനാണ് ഞാൻ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.ഒരു നല്ല സീസൺ തന്നെയായിരുന്നു കഴിഞ്ഞു പോയത്.പക്ഷെ അത് ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.കാരണം കിരീടങ്ങൾ നേടുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” എംബപ്പേ പറഞ്ഞു.
ഇത്തവണയും എംബപ്പേക്കും സംഘത്തിനും ചാമ്പ്യൻസ് ലീഗ് ഒരല്പം ദുഷ്കരമാണ്. പ്രീ ക്വാർട്ടറിൽ പിഎസ്ജിയുടെ എതിരാളികൾ റയൽ മാഡ്രിഡാണ്.