ചാമ്പ്യൻസ് ലീഗിന് മുന്നേ എംബപ്പേക്ക് പരിക്ക്, വിശദീകരിച്ച് പോച്ചെട്ടിനോ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജി വിജയം നേടിയിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി മെറ്റ്സിനെ തകർത്തു വിട്ടത്. മത്സരത്തിൽ പിഎസ്ജിക്ക് ഇരട്ടഗോളുകൾ നേടിക്കൊണ്ട് എംബപ്പേ തിളങ്ങിയിരുന്നു. ശേഷിച്ച ഗോൾ മൗറോ ഇകാർഡിയുടെ വകയായിരുന്നു.ജയത്തോടെ പിഎസ്ജി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ വിജയത്തിനിടക്കും പിഎസ്ജിക്ക് ആശങ്കയുണ്ടാക്കിയത് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പരിക്കായിരുന്നു.മത്സരത്തിന്റെ 87-ആം മിനുട്ടിലാണ് താരം പരിക്ക് മൂലം കളം വിട്ടത്. താരത്തിന്റെ തുടക്കാണ് പരിക്കേറ്റിരിക്കുന്നത്.
Pochettino Provides Key Updates With Mbappe and Marquinhos’ Recent Injuries https://t.co/B26KnPPc1D
— PSG Talk 💬 (@PSGTalk) April 24, 2021
ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഇനി ദിവസങ്ങളേയൊള്ളൂ. അതിന് മുമ്പ് താരത്തിന് പരിക്കേറ്റതാണ് പിഎസ്ജിയിൽ ആശങ്കക്ക് വഴിയൊരുക്കിയത്. എന്നാൽ താരം സിറ്റിക്കെതിരെയുള്ള മത്സരത്തിന് സജ്ജനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്ന് പരിശീലകൻ പോച്ചെട്ടിനോ അറിയിച്ചിട്ടുണ്ട്. “അദ്ദേഹത്തിന്റെ തുടക്കാണ് പരിക്കേറ്റിരിക്കുന്നത്.ഗുരുതരമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എംബപ്പേ എപ്പോഴും ശാന്തനാണ്. ബുധനാഴ്ച്ചത്തെ മത്സരത്തിന് അദ്ദേഹം സജ്ജനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.അതേസമയം മാർക്കിഞ്ഞോസിനേയും ലഭ്യമാവുമെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
Pochettino at PSG 👏
— ESPN FC (@ESPNFC) April 24, 2021
– Got PSG back on top of Ligue 1
– Won first trophy in third game
– Dumped Barcelona out of UCL
– Dumped holders Bayern out of UCL
– First manager to beat Bayern in UCL since 2019
– Only manager to beat Barcelona at Camp Nou in 2021 pic.twitter.com/7KFSVKPB5m