ചാമ്പ്യൻസ് ട്രോഫി ഫൈനൽ : PSG യുടെ സാധ്യത ഇലവൻ ഇതാ!
ഫ്രഞ്ച് വമ്പൻമാരായ PSG ട്രോഫി ഡെസ് ചാമ്പ്യൻസിന്റെ കലാശ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. മറ്റൊരു ലീഗ് വൺ ക്ലബ്ബായ നാന്റെസാണ് പിഎസ്ജിയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 11:30-ന് ടെൽ അവീവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ സീസണിലെ ആദ്യ കിരീടമാണ് പിഎസ്ജി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഈ ഫൈനലിലുള്ള സ്‌ക്വാഡ് നേരത്തെ PSG പ്രഖ്യാപിച്ചിരുന്നു.സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമൊക്കെ ഇടം നേടിയിട്ടുണ്ട്. അതേസമയം മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് ഈയൊരു മത്സരം നഷ്ടമാവും. സസ്പെൻഷൻ മൂലമാണ് താരത്തിന് ഈ ഫൈനൽ മത്സരം നഷ്ടമാവുക.
Paris Saint-Germain players are preparing to compete in the Trophée des Champions this Sunday, the first big game of the season. 🔴🔵
— Paris Saint-Germain (@PSG_English) July 30, 2022
ഏതായാലും ഈ കലാശ പോരാട്ടത്തിനുള്ള പിഎസ്ജിയുടെ ഒരു സാധ്യത ഇലവൻ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ നൽകിയിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.
PSG likely XI v Nantes (Trophée des Champions): Donnarumma – Ramos, Marquinhos, Kimpembe – Hakimi, Verratti, Vitinha, Nuno Mendes – Messi – Sarabia, Neymar.
ഇതാണ് പിഎസ്ജിയുടെ സാധ്യത ഇലവൻ. ഏതായാലും തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും പിഎസ്ജി കളത്തിലിറങ്ങുക. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്കും നെയ്മർക്കുമൊക്കെ സാധിച്ചിരുന്നു. ഫൈനൽ മത്സരത്തിലും ആ പ്രകടനം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.