ഗോളുമായ് സൂപ്പർ താരങ്ങൾ, വമ്പൻ ജയം തുടർന്ന് പിഎസ്ജി!
ലീഗ് വണ്ണിലെ മൂന്നാം മത്സരത്തിലും വിജയം നേടി പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി ബ്രെസ്റ്റിനെ കീഴടക്കിയത്. സൂപ്പർ താരങ്ങളായ എംബപ്പേ, ഡി മരിയ, ഹെരേര, ഗയെ എന്നിവരൊക്കെ പിഎസ്ജിക്ക് വേണ്ടി വല കുലുക്കി.ഫ്രാങ്ക്, മൂനി എന്നിവരാണ് ബ്രെസ്റ്റിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ ഒമ്പത് പോയിന്റുമായി പിഎസ്ജി ലീഗ് വണ്ണിൽ ഒന്നാമതെത്തി.സൂപ്പർ താരങ്ങളായ നെയ്മർ, മെസ്സി, മാർക്കിഞ്ഞോസ് എന്നിവരൊന്നും പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നില്ല.
Messi and Ramos absent from the squad but Les Parisiens see off their hosts.
— Football Pundit (@Futball_Pundit) August 20, 2021
Full-time
Brest 2-4 PSG
⚽ Herrera
⚽ Mbappé
⚽ Honorat
⚽ Gueye
⚽ Mounie
⚽ Di Maria#Ligue1 pic.twitter.com/yMs145viuO
മത്സരത്തിന്റെ 23-ആം മിനുട്ടിലാണ് പിഎസ്ജി ആദ്യ ഗോൾ നേടുന്നത്. ഒരു തകർപ്പൻ ഷോട്ടിലൂടെ ഹെരേരയാണ് ഗോൾ നേടിയത്.36-ആം മിനുട്ടിൽ എംബപ്പേയുടെ ഗോൾ പിറന്നു. ഒരു ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്.42-ആം മിനുട്ടിൽ ഫ്രാങ്ക് ബ്രെസ്റ്റിനു വേണ്ടി ഒരു ഗോൾ മടക്കി.73-ആം മിനുട്ടിലാണ് ഗയെയുടെ ഗോൾ പിറക്കുന്നത്. ബോക്സിന് വെളിയിൽ നിന്നുള്ള ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ഗയെ തന്റെ ഗോൾ നേടിയത്.85-ആം മിനുട്ടിൽ മൂനി ബ്രെസ്റ്റിനു വേണ്ടി ഒരു ഗോൾ നേടി. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഡി മരിയ പിഎസ്ജിക്ക് വേണ്ടി നാലാം ഗോൾ നേടിയതോടെ പിഎസ്ജി ജയമുറപ്പിച്ചു.