ഗോളുകൾ വഴങ്ങുന്നു, നവാസിനിത് നല്ല കാലമല്ല!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു. ഒളിമ്പിക് ലിയോണാണ് 1-1 എന്ന സ്കോറിന് പിഎസ്ജിയെ സമനിലയിൽ തളച്ചത്. ലുകാസ് പക്വറ്റയിലൂടെ ലിയോൺ ലീഡ് നേടിയെങ്കിലും കെഹ്ററിലൂടെ പിഎസ്ജി സമനില നേടുകയായിരുന്നു.സമനില നേടിയെങ്കിലും 47 പോയിന്റുള്ള പിഎസ്ജി തന്നെയാണ് ഒന്നാമതുള്ളത്.
¡FINAL DEL PARTIDO! JORNADA 20 Ligue 1 2021/22
— Sebastián10gq (@SebastianJosQu1) January 10, 2022
El Paris SG empata 1-1 contra el Lyon con goles de Thilo Kehrer al 76' y de parte del Lyon anoto Lucas Paqueta al 7'.
▪️ Keylor Navas salva al Paris SG.
▪️ Pinchazo del Paris SG que sigue sin perder. pic.twitter.com/34aZZstldT
ഈ മത്സരത്തിൽ പിഎസ്ജിയുടെ വല കാത്ത കെയ്‌ലർ നവാസ് ഒരിക്കൽ കൂടി ഗോൾ വഴങ്ങുകയായിരുന്നു.12 ലീഗ് വൺ മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നവാസ് വഴങ്ങിയിട്ടുള്ളത്. നവാസിനെ സംബന്ധിച്ചെടുത്തോളം ഇത് പുതുമയുള്ള കാര്യമാണ്. മാത്രമല്ല അവസാനമായി കളിച്ച മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും നവാസ് വഴങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഒരു റെഡ് കാർഡും കണ്ടിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ നവാസിനിപ്പോൾ നല്ല കാലമല്ല. എന്നാൽ താരം ഗോൾ വഴങ്ങുന്നതിന് നവാസിനെ മാത്രം കുറ്റപ്പെടുത്തിയാൽ പോരാ എന്ന അഭിപ്രായക്കാരാണ് പലരും. പിഎസ്ജിയുടെ പ്രതിരോധനിരക്കെതിരെയാണ് വിമർശനങ്ങൾ ഉയരാറുള്ളത്.ഗോൾ വഴങ്ങിയെങ്കിലും ഇന്നലത്തെ മത്സരത്തിൽ നവാസ് നടത്തിയ പ്രകടനത്തിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.