ഗോളിന്റെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും നെയ്മർ തന്നെ ഒന്നാമൻ,ലീഗ് വണ്ണിലെ കണക്കുകൾ അറിയൂ!
ഈ ലീഗ് വണ്ണിൽ ഇതുവരെ മികച്ച പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനത്ത് PSG തന്നെയാണുള്ളത്. നാല് മത്സരങ്ങളിൽ നിന്ന് ആകെ 18 ഗോളുകൾ നേടാൻ PSG ക്ക് സാധിച്ചിട്ടുണ്ട്.
ഈ ഗോളുകളിൽ ഭൂരിഭാഗവും നേടിയിട്ടുള്ളത് സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരുടെ കൂട്ടുകെട്ടാണ്. ഇപ്പോൾ ഇതാ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകളും കൂടുതൽ അസിസ്റ്റുകളും നേടിയ താരങ്ങളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചാലും മൂന്ന് താരങ്ങളുടെ ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുക.
#Ligue1 Top Goalscorers:
— Paris Saint-Germain (@PSG_English) August 30, 2022
🥇 @neymarjr
🥈 @KMbappe
🥉= Leo Messi#Ligue1 Top Assist Providers:
🥇 @neymarjr
🥈= @nunomendes_25
🥈= Leo Messi pic.twitter.com/8ho1g7cI39
ഈ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടിയ താരം നെയ്മർ ജൂനിയറാണ്.6 ഗോളുകളും 6 അസിസ്റ്റുകളുമാണ് നെയ്മറുടെ സമ്പാദ്യം.ആകെ 12 ഗോൾ പങ്കാളിത്തങ്ങൾ ഇതിനോടകം തന്നെ വഹിക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.
1- നെയ്മർ (6 ഗോളുകൾ )
2-എംബപ്പേ (4 ഗോളുകൾ )
3-മെസ്സി (3 ഗോളുകൾ )
4-ടിറ്റെ ( 3)
5-സോട്ടോക്ക (3)
അസിസ്റ്റുകൾ
1-നെയ്മർ (6)
2-ഇസ്മയിലി (2)
3-മൗവാസ (2)
4-നുനോ മെന്റസ് (2)
5-മെസ്സി (2)