ഗോഡ്ഫാദറായി നവാസ്, റാമോസ് പിഎസ്ജിയിൽ പരിശീലനം ആരംഭിച്ചു!

കഴിഞ്ഞ ആഴ്ച്ചയായിരുന്നു റാമോസിനെ സൈൻ ചെയ്തതായി പിഎസ്ജി ഔദ്യോഗികമായി അറിയിച്ചത്. താരമിപ്പോൾ പിഎസ്ജിയിൽ പരിശീലനം ആരംഭിച്ചിട്ടുമുണ്ട്. ഇന്നലെയാണ് റാമോസ് പിഎസ്ജിയിലെ തന്റെ ആദ്യദിനം ചിലവഴിച്ചത്. റയൽ മാഡ്രിഡിലെ തന്റെ മുൻ സഹതാരങ്ങളായ കെയ്‌ലർ നവാസ്, അഷ്‌റഫ്‌ ഹാക്കിമി എന്നിവരെ കണ്ടു മുട്ടാനും റാമോസിന് സാധിച്ചു. ടീം അംഗങ്ങളും പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയും താരത്തെ ഹാർദവമായി സ്വാഗതം ചെയ്തു.പിഎസ്ജിയിൽ റാമോസിന് എല്ലാ വിധ സഹായസഹകരണങ്ങളും ചെയ്തു നൽകി, ഒരു ഗോഡ്ഫാദറായി പ്രവർത്തിച്ചത് സുഹൃത്തായ കെയ്‌ലർ നവാസാണെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. തുടർന്ന് താരം പരിശീലനം നടത്തുകയും ചെയ്തു.

35-കാരനായ റാമോസ് രണ്ട് വർഷത്തെ കരാറിലാണ് പിഎസ്ജിയുമായി ഒപ്പ് വെച്ചത്.ഇത്പ്രകാരം 2023 വരെ താരം പിഎസ്ജിയിൽ തുടരും. റാമോസിന്റെ മൂന്നാമത്തെ ക്ലബാണ് ഇത്‌.സെവിയ്യയിലും റയൽ മാഡ്രിഡിലുമായിരുന്നു താരം ഇതിന് മുമ്പ് കളിച്ചത്.നാല് ചാമ്പ്യൻസ് ലീഗും നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.10.5 മില്യൺ യൂറോയാണ് റാമോസിന് സാലറിയായി ലഭിക്കുകയെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. റാമോസിനെ കൂടാതെ അഷ്‌റഫ്‌ ഹാക്കിമി,വൈനാൾഡം എന്നിവരെ പിഎസ്ജി സൈൻ ചെയ്തിട്ടുണ്ട്. ഇനി ഡോണ്ണരുമയെ കൂടി ഉടൻ തന്നെ പിഎസ്ജി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *