ഗാൾട്ടിയറുടെ പിഎസ്ജി എങ്ങനെയാവും? സാധ്യത ഇലവൻ ഇതാ!

പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ഇന്നലെയായിരുന്നു ക്രിസ്റ്റോഫ് ഗാൾട്ടിയർ ചുമതലയേറ്റത്.പിഎസ്ജി കന്നി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. പരിശീലിപ്പിച്ച ക്ലബ്ബുകളെയെല്ലാം ഉയർത്താൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് ഗാൾട്ടിയറുടെ പ്രത്യേകത.സെന്റ് എറ്റിനി,ലില്ലി,നീസ് എന്നിവരൊക്കെ ഗാൾട്ടിയർക്ക് കീഴിൽ മികച്ച പ്രകടനം നടത്തിയിരുന്നു.

സാധാരണ 4-4-2 എന്ന ശൈലിയാണ് ഇദ്ദേഹം ഉപയോഗിക്കാറുള്ളത്. എന്നാൽ വ്യത്യസ്തമായ ഒരു സമീപനമായിരിക്കും പിഎസ്ജിയിൽ ഉണ്ടാവുക എന്നുള്ള കാര്യം ഇദ്ദേഹം തുറന്നു പറഞ്ഞിരുന്നു. പ്രതിരോധനിലയിൽ അഞ്ചു താരങ്ങളെ കളിപ്പിക്കുന്നതിന്റെ സൂചനകൾ അദ്ദേഹം നൽകുകയും ചെയ്തിരുന്നു.

ഏതായാലും ഗാൾട്ടിയറുടെ ഒരു സാധ്യത ഇലവൻ എങ്ങനെയായിരിക്കുമെന്നുള്ളത് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

5-2-1-2 എന്ന ശൈലിയാണ് ഇവർ പങ്കുവെക്കുന്നത്.ഗോൾകീപ്പറായി കൊണ്ട് ഡോണ്ണാരുമയായിരിക്കും.സെന്റർ ബാക്കുമാരായി കൊണ്ട് മൂന്ന് താരങ്ങളെയായിരിക്കും അണിനിരത്തുക.സെർജിയോ റാമോസ്,മാർക്കിഞ്ഞോസ് എന്നിവർക്കൊപ്പം മിലാൻ സ്ക്രിനിയറുമുണ്ടാകും.ഇന്റർ മിലാനിൽ നിന്നും സ്ക്രിനിയറിനെ എത്തിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. പക്ഷേ അത് ഉടൻതന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇനി ഫുൾ ബാക്കുമാരായി കൊണ്ട് അഷ്‌റഫ് ഹക്കീമിയും നുനോ മെന്റസുമായിരിക്കും. മധ്യനിരയിൽ മാർക്കോ വെറാറ്റിക്കൊപ്പം പുതിയ താരമായ വീട്ടിഞ്ഞോയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവർക്ക് തൊട്ടു മുന്നിലായിക്കൊണ്ട് മധ്യഭാഗത്ത് നെയ്മർ ജൂനിയർ ഉണ്ടായേക്കും.നെയ്മർക്ക് മുന്നിൽ സ്ട്രൈക്കർമാരായി കൊണ്ടായിരിക്കും ലയണൽ മെസ്സിയുടെയും കിലിയൻ എംബപ്പേയുടെയും സ്ഥാനം.ഇതാണ് ഇപ്പോൾ ലഭ്യമാകുന്ന ഒരു സാധ്യതഇലവൻ.

പക്ഷേ ഇനി പരിശീലന സെഷനുകളും പ്രി സീസൺ മത്സരങ്ങളുമൊക്കെ നടക്കാനുണ്ട്. അതിന് ശേഷമായിരിക്കും ഒരു നിശ്ചിത ഇലവൻ ഗാൾട്ടിയർ കണ്ടെത്തുക.

ഏതായാലും അടുത്ത സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കാര്യമാണ്. കാരണം നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്‌ക്വാഡുകളിൽ ഒന്നാണ് ഇപ്പോൾ പിഎസ്ജിക്ക് ലഭ്യമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *