ഗാൾട്ടിയറുടെ പിഎസ്ജിയുടെ സവിശേഷതകൾ എന്തൊക്കെയാണ് എന്നുള്ളത് എണ്ണിപ്പറഞ്ഞ് എതിർ ടീം പരിശീലകൻ!
കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായ ഒരു പിഎസ്ജിയെയാണ് നമുക്കിപ്പോൾ ഈ സീസണിൽ കാണാനാവുക. മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പിഎസ്ജി പുറത്തെടുക്കുന്നത്.ഒരൊറ്റ മത്സരത്തിൽ പോലും പിഎസ്ജി പരാജയം രുചിച്ചിട്ടില്ല. മാത്രമല്ല നിരവധി ഗോളുകൾ നേടാൻ മെസ്സി,നെയ്മർ,എംബപ്പേ കൂട്ടുകെട്ടിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.
ഏതായാലും ഗാൾട്ടിയറുടെ ഇപ്പോഴത്തെ പിഎസ്ജിയെ പ്രശംസിച്ചുകൊണ്ട് നാന്റെസിന്റെ പരിശീലകനായ അന്റോയിൻ കോമ്പുവേർ രംഗത്ത് വന്നിട്ടുണ്ട്.അതായത് പിഎസ്ജി ഇപ്പോഴാണ് ഒരു ടീമായി കൊണ്ട് കളിക്കാൻ ആരംഭിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.പിഎസ്ജിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാന്റെസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Why PSG Has a Different ‘Mentality’ From Past Years, Antoine Kombouaré Says https://t.co/Rsu3nMzQFy
— PSG Talk (@PSGTalk) September 3, 2022
” പിഎസ്ജിയുടെ ഇപ്പോഴത്തെ വ്യത്യാസം അവരുടെ മൈൻഡ്സെറ്റും മെന്റാലിറ്റിയുമാണ്. കളത്തിനകത്തത്തുള്ള അവരുടെ പെരുമാറ്റത്തെ കുറിച്ചും ആറ്റിറ്റ്യൂഡിനെ കുറിച്ചുമാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. ഒടുവിൽ ഒരു ടീമായി കൊണ്ട് കളിക്കുന്ന പിഎസ്ജിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. അവർ പരസ്പരം മറ്റുള്ളവർക്ക് വേണ്ടിയാണ് കളിക്കുന്നത്.ഒരുമിച്ച് കളിക്കുന്നതിനെ അവർ വളരെയധികം ആസ്വദിക്കുന്നു. ഒരുമിച്ച് ഡിഫൻഡ് ചെയ്യുകയും ഒരുമിച്ച് അറ്റാക്ക് ചെയ്യുകയും ചെയ്യുന്നു. ഇതൊക്കെയാണ് പിഎസ്ജിയുടെ ഇപ്പോഴത്തെ മാറ്റങ്ങൾക്ക് കാരണം ” ഇതാണ് അന്റോയിൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന ആറാം റൗണ്ട് പോരാട്ടത്തിലാണ് പിഎസ്ജി നാന്റെസിനെ നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് നാന്റസിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.