ഗാൾട്ടിയറുടെ അമ്മയെ അപമാനിച്ചു,നീസ് ആരാധകർക്ക് പണികിട്ടി!
ലീഗ് വണ്ണിൽ നടന്ന നീസിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചിരുന്നത്.നീസിന്റെ മൈതാനത്തെ വച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ലയണൽ മെസ്സി,സെർജിയോ റാമോസ് എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്.
കഴിഞ്ഞ സീസണിൽ നീസിനെ പരിശീലിപ്പിച്ച ക്രിസ്റ്റോഫ് ഗാൾട്ടിയർ ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനാണ്. എന്നാൽ വളരെ മോശമായ രീതിയിലാണ് നീസ് ആരാധകർ അദ്ദേഹത്തെ വരവേറ്റിരുന്നത്.അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുന്ന രൂപത്തിലുള്ള ഒരു ബാനർ അവർ ഉയർത്തിയിരുന്നു. മാത്രമല്ല അദ്ദേഹത്തെ പരിഹസിച്ചു കൊണ്ടുള്ള ചാന്റുകളും ഇവർ മുഴക്കിയിരുന്നു.
🇫🇷 La commission de discipline de la LFP a infligé une fermeture de deux matchs à une tribune du stade de Nice pour avoir déployé une banderole insultante envers la mère de Christophe Galtier.https://t.co/Jx0VKRXD6c
— RMC Sport (@RMCsport) April 20, 2023
മത്സരശേഷം ഇതിനെതിരെ രൂക്ഷമായ രൂപത്തിലാണ് ഗാൾട്ടിയർ പ്രതികരിച്ചത്. 83 വയസ്സുള്ള തന്റെ മാതാവ് കാൻസർ രോഗത്തിൽ നിന്ന് അതിജീവിച്ച് വരികയാണെന്നും നീസിന് യൂറോപ്പ്യൻ കോമ്പറ്റീഷനിലേക്ക് യോഗ്യത നേടിക്കൊടുത്തത് താനാണ് എന്നുള്ള കാര്യം മറക്കാൻ പാടില്ല എന്നുമായിരുന്നു ഗാൾട്ടിയർ പറഞ്ഞിരുന്നത്. ഏതായാലും ഇത് ലീഗ് വണ്ണിലെ അച്ചടക്ക കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുകയും നീസ് ആരാധകർക്കെതിരെ അവർ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
അതായത് ആ ബാനർ ഉയർത്തിയ സ്റ്റാൻഡിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അതായത് നീസിന്റെ മൈതാനത്ത് നടക്കുന്ന അടുത്ത രണ്ടു മത്സരങ്ങളിൽ ആ സ്റ്റാൻഡിൽ ആരാധകരെ പ്രവേശിപ്പിക്കാൻ അനുമതി ഉണ്ടായിരിക്കില്ല. വരുന്ന ഞായറാഴ്ച ക്ലർമോന്റിനെതിരെയും മെയ് ആറാം തീയതി റെന്നസിനെതിരെയുമാണ് നീസ് അടുത്ത രണ്ട് ഹോം മത്സരങ്ങൾ കളിക്കുക. ആ മത്സരങ്ങളിൽ ആരാധകരുടെ സാന്നിധ്യം സ്റ്റാൻഡിൽ ഉണ്ടാവില്ല.