ഗംഭീര വരവേൽപ്പ്,ജപ്പാനിൽ തരംഗമായി MNM!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പ്രീ സീസൺ ടൂറിനു വേണ്ടി കഴിഞ്ഞ ദിവസം ഏഷ്യൻ രാജ്യമായ ജപ്പാനിൽ എത്തിയിരുന്നു. 3 സൗഹൃദമത്സരങ്ങളാണ് പിഎസ്ജി ജപ്പാനിൽ കളിക്കുന്നത്. ഗംഭീരമായ വരവേൽപ്പാണ് പിഎസ്ജിക്ക് ജപ്പാൻ ആരാധകർ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരുക്കിയിരുന്നത്.

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമായിരുന്നു ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ.മൂവ്വർക്കുമൊപ്പം ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ നിരവധി ആരാധകരായിരുന്നു തടിച്ചു കൂടിയിരുന്നത്. മാത്രമല്ല പത്രസമ്മേളനത്തിന് ഈ മൂന്ന് പേരും തന്നെയായിരുന്നു പിഎസ്ജിയെ പ്രതിനിധീകരിച്ചിരുന്നത്.

” ഇവിടെ എത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ഞങ്ങൾ ഇവിടെ എത്തിയത് മുതൽ എയർപോർട്ടിലും ഹോട്ടലിലുമൊക്കെ ഞങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. സുന്ദരമായ കുറച്ച് ദിവസങ്ങൾ ഞങ്ങൾക്ക് ഇവിടെ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു ” ഇതാണ് എംബപ്പേ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്.

” ജപ്പാൻ ആരാധകർ വളരെയധികം സ്നേഹമുള്ളവരാണ് എന്നുള്ളത് ഞങ്ങൾക്കറിയാം.ആ സ്നേഹം നിങ്ങൾക്ക് നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അതേസമയം നെയ്മറുടെ ട്രാൻസിലേറ്റിങ് ഡിവൈസ് ശരിയായി പ്രവർത്തിക്കാത്തതും തമാശ ഉണ്ടാക്കിയ കാര്യമായിരുന്നു.

അതേസമയം ഈ മൂന്ന് താരങ്ങളും ജപ്പാനിന്റെ ദേശീയ ടീമിനെ പുകഴ്ത്തിയിട്ടുണ്ട്. മാത്രമല്ല വളർന്ന് വരുന്ന കുട്ടികൾക്ക് ചില ഉപദേശങ്ങളും ഇവർ നൽകിയിട്ടുണ്ട്.

മൂന്ന് മത്സരങ്ങളാണ് പിഎസ്ജി ജപ്പാനിൽ കളിക്കുന്നത്. ഇരുപതാം തീയതി കവാസാക്കി ഫ്രോന്റയിലിനെതിരെയും ഇരുപത്തിമൂന്നാം തീയതി ഉർവാ റെഡിനെതിരെയും 25 ആം തീയതി ഗാമ്പാ ഒസാക്കക്കെതിരെയുമാണ് പിഎസ്ജി സൗഹൃദ മത്സരങ്ങൾ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *