ഗംഭീരപ്രകടനവുമായി ഡിമരിയയും എംബാപ്പെയും, നെയ്‌മറുടെ അഭാവത്തിലും ഉജ്ജ്വലവിജയം നേടി പിഎസ്ജി !
സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലും ഉജ്ജ്വലവിജയം കരസ്ഥമാക്കി പിഎസ്ജി. ലീഗ് വണ്ണിൽ ഇന്ന് നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ നീസിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എംബാപ്പെയും കൂട്ടരും തകർത്തു വിട്ടത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ഡിമരിയ മത്സരത്തിൽ തിളങ്ങി നിന്നു. കിലിയൻ എംബാപ്പെ, മാർക്കിഞ്ഞോസ് എന്നിവരാണ് ബാക്കിയുള്ള ഗോളുകൾ നേടിയത് ലീഗ് വണ്ണിൽ പിഎസ്ജി നേടുന്ന തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി അറിഞ്ഞ പിഎസ്ജി മൂന്നാം മത്സരത്തിൽ സമനിലയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
All over in Nice.
— Paris Saint-Germain (@PSG_English) September 20, 2020
3⃣ goals
3⃣ points#OGCNPSG pic.twitter.com/X9KgAEoX6U
ഇകാർഡി, എംബാപ്പെ, ഡി മരിയ എന്നിവരായിരുന്നു പിഎസ്ജിയുടെ ആക്രമണചുമതല ഏല്പിക്കപ്പെട്ടവർ. 38-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ ഗോൾ പിറക്കാൻ. തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എംബാപ്പെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പ് രണ്ടാം ഗോൾ വന്നു. മൈതാനമധ്യത്തിൽ നിന്ന് പന്തുമായി കുതിച്ച എംബാപ്പെ തൊടുത്ത ഷോട്ട് നീസ് ഗോൾകീപ്പർ തട്ടിയെങ്കിലും അവസരം കാത്തുനിന്ന ഡിമരിയ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഈ രണ്ട് ഗോളിന്റെ ലീഡുമായി പിഎസ്ജി കളം വിട്ടു. പിന്നീട് 66-ആം മിനുട്ടിൽ മാർക്കിഞ്ഞോസിന്റെ ഗോൾ വന്നു. ഡിമരിയയുടെ ഫ്രീകിക്കിൽ നിന്നാണ് താരം ഒരു ഹെഡറിലൂടെ വലകുലുക്കി കൊണ്ട് ഗോൾപട്ടിക തികച്ചത്. ജയത്തോടെ പിഎസ്ജി ആറു പോയിന്റുകൾ നേടികൊണ്ട് ഏഴാം സ്ഥാനത്ത് എത്തി. നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുള്ള റെന്നസാണ് ഒന്നാമത്.
🔝 Three points and a clean sheet! 👏@marquinhos_m5, @NavasKeylor #OGCNPSG pic.twitter.com/cE9BuNTWzD
— Paris Saint-Germain (@PSG_English) September 20, 2020