ഖലീഫിയുടെ മുമ്പിൽ വെച്ചുകൊണ്ട് എംബപ്പേ കരഞ്ഞു: റിപ്പോർട്ട്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കിലിയൻ എംബപ്പേ പിഎസ്ജി വിട്ടത്.ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ട എംബപ്പേ റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു. താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ വേണ്ടി പിഎസ്ജി പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.എംബപ്പേ ക്ലബ്ബ് വിട്ട കാര്യത്തിൽ പിഎസ്ജിക്കും അവരുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിക്കും കടുത്ത എതിർപ്പുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് നൽകാനുള്ള സാലറി അവർ പിടിച്ചു വെച്ചതും.
അക്കാര്യത്തിൽ കോടതിവിധി എംബപ്പേക്ക് അനുകൂലമായി കൊണ്ടാണ് വന്നിട്ടുള്ളത്. പക്ഷേ ഇപ്പോഴും എംബപ്പേക്ക് ആ സാലറി ക്ലബ്ബ് നൽകിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.എംബപ്പേ ക്ലബ്ബ് വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനായ ഏതൻ എംബപ്പേക്കും പിഎസ്ജി വിടേണ്ടി വന്നിരുന്നു. നിലവിൽ മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ ലില്ലിക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.എംബപ്പേയുടെ കുടുംബവുമായി പിഎസ്ജിയുടെ ബന്ധം പൂർണ്ണമായും തകരുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് പുറത്തുവിട്ടിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേയുടെ സഹോദരനായ ഏതൻ എംബപ്പേ നസർ അൽ ഖലീഫിയുടെ മുമ്പിൽവെച്ച് കൊണ്ട് കരഞ്ഞു എന്നാണ് റിപ്പോർട്ട്. അതായത് കഴിഞ്ഞ സീസണിലെ അവസാനത്തെ മത്സരത്തിൽ നിന്നും ഏതൻ എംബപ്പേയെ പിഎസ്ജി ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു.നാസർ അൽ ഖലീഫി പ്രതികാര നടപടി എന്നോണമായിരുന്നു ഇത് ചെയ്തിരുന്നത്. ഇതേ തുടർന്നാണ് ഡ്രസിങ് റൂമിൽ വെച്ച് കൊണ്ട് ഏതൻ എംബപ്പേ കരഞ്ഞത്.
ഇത് കിലിയൻ എംബപ്പേയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. തുടർന്ന് നാസർ അൽ ഖലീഫയുമായുള്ള പോര് മുറുകുകയും ചെയ്തു. അതായത് തനിക്ക് ലഭിക്കാനുള്ള സാലറി ലഭിക്കാതെ താൻ പിന്മാറില്ല എന്ന നിലപാട് അന്നാണ് എംബപ്പേ എടുത്തിട്ടുള്ളത്. തന്റെ സഹോദരനെ കരയിപ്പിച്ചത് എംബപ്പേയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും എംബപ്പേയുടെ ക്യാമ്പും പിഎസ്ജിയും തമ്മിൽ വലിയ ഒരു യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.