ക്ലബ് വിടുകയാണ് : പ്രഖ്യാപിച്ച് ഫാബ്രിഗസ്!

2019-ലായിരുന്നു സ്പാനിഷ് സൂപ്പർ താരമായിരുന്നു സെസ്ക്ക് ഫാബ്രിഗസ് ലീഗ് വൺ ക്ലബ്ബായ മൊണാക്കോയലേക്കെത്തിയത്. ആദ്യ രണ്ട് സീസണുകൾ മികച്ച രൂപത്തിൽ തന്നെയാണ് മുന്നോട്ടു പോയത്. എന്നാൽ ഈ സീസണിൽ പരിക്കുകൾ താരത്തിന് തിരിച്ചടിയാവുകയായിരുന്നു. കേവലം രണ്ടേ രണ്ട് മത്സരങ്ങൾ മാത്രമാണ് ഈ ലീഗ് വണ്ണിൽ ഫാബ്രിഗസിന് കളിക്കാൻ സാധിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ മോണോക്കോ വിടാൻ ഇപ്പോൾ ഫാബ്രിഗസ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ളത് തീരുമാനിച്ചിട്ടില്ലെന്നും ഫാബ്രിഗസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഫൂട്ട് ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാബ്രിഗസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മോണോക്കോയിലെ എന്റെ കരിയർ അവസാനിച്ചു എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. എന്റെ കരാർ ജൂണിൽ അവസാനിക്കും. ഞാനിപ്പോൾ പുതിയ ഒരു തുടക്കമാണ് തേടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം വളരെ മോശമായിരുന്നു. പക്ഷേ ഞാൻ പടുത്തുയർത്തിയ കരിയറിൽ നിന്നും ഈയൊരു അവസ്ഥയിൽ എനിക്ക് വിരമിക്കാൻ സാധിക്കില്ല. എനിക്ക് ഇനിയും കളിക്കണം. ഒരു നല്ല പ്രൊജക്റ്റ് കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്. ഈ വർഷം ഞാൻ ഒരുപാട് ബുദ്ധിമുട്ടി. മാനസികമായും പ്രയാസങ്ങൾ അനുഭവിച്ചു. പക്ഷേ എനിക്ക് ഇനി കരുത്തനായി തുടരേണ്ടതുണ്ട് ” ഇതാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്.

2011 മുതൽ 2014 വരെ ബാഴ്സക്ക് വേണ്ടിയും പിന്നീട് 2019 വരെ ചെൽസിക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഫാബ്രിഗസ്. 2 യുറോ കപ്പും ഒരു വേൾഡ് കപ്പും ഇദ്ദേഹം സ്പെയിനിനൊപ്പം കരസ്ഥമാക്കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *