ക്ലബ്ബിന്റെ ആവിശ്യം തള്ളി,പിഎസ്ജി വിടാൻ നിരസിച്ച് നെയ്മർ!

ഒരുപിടി സൂപ്പർ താരങ്ങളാൽ സമ്പന്നമായ ടീമാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി. മാത്രമല്ല ഈയിടെ അവർ സൂപ്പർ താരം കിലിയൻ എംബപ്പേയുടെ കരാർ പുതുക്കുകയും ചെയ്തിരുന്നു. ഇതോടു കൂടി പിഎസ്ജിയുടെ വെയിജ് ബില്ലിൽ വലിയ രൂപത്തിലുള്ള വർദ്ധനവ് ഉണ്ടാവുകയും ചെയ്തിരുന്നു.

ഇതിനെതിരെ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് രംഗത്ത് വന്നിരുന്നു. അതായത് 224 മില്യൺ യുറോയോളം നഷ്ടമുള്ള പിഎസ്ജി 600 മില്യണിന് മുകളിൽ സാലറി നൽകുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. ഇദ്ദേഹത്തിന്റെ പരാതി കണക്കിലെടുത്തുകൊണ്ട് യുവേഫ പിഎസ്ജിയോട് ബാലൻസ് ഷീറ്റ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ക്ലബ്ബിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ വെയിജ് ബിൽ കുറക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്.ക്ലബ്ബിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ ലൂക്കാസ് കാംപോസ് ഉദ്ദേശിക്കുന്നത് സൂപ്പർതാരം നെയ്മർ ജൂനിയറെ ഒഴിവാക്കാനാണ്. ഒരു വർഷത്തിൽ ഏകദേശം 50 മില്യൺ യുറോയോളം സാലറിയിനത്തിൽ പിഎസ്ജി നെയ്മർക്ക് നൽകേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ വെയിജ് ബിൽ കുറക്കാനുള്ള ഏറ്റവും വലിയ മാർഗങ്ങളിലൊന്ന് നെയ്മറെ ഒഴിവാക്കുക എന്നുള്ളത് തന്നെയാണ്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് കൂടി പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് നെയ്മർ ക്ലബ് വിടാൻ നിരസിച്ചിട്ടുണ്ട്.പിഎസ്ജിയിൽ തന്നെ തുടരാനാണ് നെയ്മർ ഉദ്ദേശിക്കുന്നത്.ഇനിയിപ്പോ നെയ്മർ ക്ലബ് വിടാൻ തീരുമാനിച്ചാലും അതൊരിക്കലും എളുപ്പമാവില്ല. കാരണം താരത്തിന്റെ സാലറി താങ്ങാൻ കഴിയുന്ന ചുരുക്കം ചില ക്ലബ്ബുകൾ മാത്രമേ ഫുട്ബോൾ ലോകത്തുള്ളൂ.അത്കൊണ്ട് തന്നെ മറ്റേതെങ്കിലുമൊരു രൂപത്തിലുള്ള പരിഹാരങ്ങൾക്ക് വേണ്ടിയായിരിക്കും പിഎസ്ജി ഇനി ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *