ക്യാമറക്ക് മുമ്പിലെങ്കിലും നന്നായി പെരുമാറൂ : നെയ്മർക്കും എംബപ്പേക്കും ഉപദേശവുമായി പിഎസ്ജി!

കഴിഞ്ഞ മത്സരത്തോടുകൂടിയായിരുന്നു പിഎസ്ജിയിലെ അധികാര തർക്കം പരസ്യമായത്. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും തമ്മിലാണ് ഇപ്പോൾ ക്ലബ്ബിൽ അധികാര തർക്കം മുറുകുന്നത്. പെനാൽറ്റി എടുക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഇരുവരും വാക്ക് തർക്കത്തിലേർപ്പെട്ടത് പിഎസ്ജിക്ക് ഏറെ നാണക്കേട് സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പങ്കുവെച്ചിട്ടുണ്ട്. അതായത് പിഎസ്ജി ഒരു ടീം മീറ്റിംഗ് വിളിച്ചിരുന്നു. ഈ മീറ്റിങ്ങിനിടയിൽ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല ഇരു താരങ്ങളോടും ഈ പ്രശ്നങ്ങൾ ആന്തരികമായി കൊണ്ട് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് ക്യാമറക്ക് മുന്നിലെങ്കിലും പ്രശ്നങ്ങളൊന്നും കാണിക്കാതെ നല്ല രൂപത്തിൽ പെരുമാറാനാണ് പിഎസ്ജി ഉപദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിലെ വിവാദങ്ങൾ ടീമിനെ ഒന്നടങ്കം ബാധിച്ചു തുടങ്ങി എന്ന് ഒരു തോന്നൽ പിഎസ്ജിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ സീനിയർ ഒഫീഷ്യൽസും ഈയൊരു പ്രശ്നങ്ങൾ ഇടപെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് വിവാദങ്ങൾ അവസാനിപ്പിച്ചുകൊണ്ട് നല്ല സഹവർത്തിത്വം ഉണ്ടാക്കാനാണ് ഇരു താരങ്ങളോടും ആവശ്യപ്പെട്ടിട്ടുള്ളത്. ടീമിലെ സഹതാരങ്ങളുടെ മുമ്പിൽവെച്ച് തന്നെ ഇക്കാര്യം ചർച്ച ചെയ്തതായും അറിയാൻ സാധിക്കുന്നുണ്ട്.

ഏതായാലും എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾക്ക് വിരാമം കുറിക്കാൻ തന്നെയാണ് പിഎസ്ജി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.നെയ്മറും എംബപ്പേയും തമ്മിൽ പരിശീലനത്തിൽ പോലും പരസ്പരം മുഖാമുഖം നോക്കാത്തതൊക്കെ പിഎസ്ജി ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഇതൊക്കെ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് പിഎസ്ജി നിർദ്ദേശിച്ചിട്ടുള്ളത്. ഏതായാലും അടുത്ത മത്സരത്തിൽ ഈ രണ്ടു താരങ്ങളും ഒരുമിച്ച് ഇറങ്ങുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *