കൊറോണ സ്ഥിരീകരിച്ചു, ഫ്രഞ്ച് ക്ലബിന്റെ മെഡിക്കൽ പ്രൊഫസർ ആത്മഹത്യ ചെയ്തു

തന്റെ കൊറോണ പരിശോധനഫലം പോസിറ്റീവ് ആയതിന് പിന്നാലെ ഫ്രഞ്ച് ക്ലബ്‌ റെയിംസിന്റെ മെഡിക്കൽ പ്രൊഫസർ ആത്മഹത്യ ചെയ്തു. ഇന്നലെയാണ് ഫുട്ബോൾ ലോകത്തെ ഈ ദാരുണമായ വാർത്ത ക്ലബ്‌ അധികൃതർ തന്നെ പുറത്തുവിട്ടത്. ഇക്കാര്യം പ്രമുഖമാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു. ക്ലബിന്റെ മെഡിക്കൽ പ്രൊഫസറായ ബെർണാഡ് ഗോൺസാലസാണ് സ്വയം മരണം വരിച്ചത്. അറുപത് വയസ്സായിരുന്നു ഇദ്ദേഹത്തിന്.

കഴിഞ്ഞ ഇരുപത് വർഷമായി ക്ലബിന്റെ മെഡിക്കൽ ടീമിലെ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിനും ഭാര്യക്കും കൊറോണ പോസിറ്റീവ് ആവുകയായിരുന്നു. വിശദമായ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചിരുന്നു ഇദ്ദേഹം. കൊറോണ വൈറസിനാൽ ബുദ്ദിമുട്ട് അനുഭവിക്കുന്നതിന് മുൻപ് സ്വയം ജീവനൊടുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബിലെ ആദ്യത്തെ അംഗമാണ് കൊറോണ മൂലം അന്തരിക്കുന്നത്. സംഭവത്തിൽ റെയിംസ് പ്രസിഡന്റ്‌ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *