കെബാബിന് എംബപ്പേയുടെ പേര് കൊണ്ടുള്ള വിശദീകരണം,കേസ് നൽകി താരം.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ പതിവ് പോലെ ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ നീസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ എംബപ്പേ ഗോൾ കണ്ടെത്തിയിരുന്നു.ഫ്രഞ്ച് ലീഗിൽ ആകെ 21 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

എംബപ്പേയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത ഇന്നലെ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഫ്രാൻസിലെ ഒരു പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് മുഹമ്മദ് ഹെന്നി.1.8 മില്യൺ ഫോളോവേഴ്സ് ഇദ്ദേഹത്തിന് സോഷ്യൽ മീഡിയയിലുണ്ട്. അദ്ദേഹം ഈയിടെ ഒരു കെബാബ് ഷോപ് ഓപ്പൺ ചെയ്തിരുന്നു. അതിലെ ക്ലബ്ബ് കെബാബിന് കിലിയൻ എംബപ്പേയുടെ പേര് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഡിസ്ക്രിപ്ഷനായിരുന്നു അദ്ദേഹം നൽകിയിരുന്നത്.ആ ഡിസ്ക്രിപ്ഷൻ ഇങ്ങനെയാണ്.

“baker round bread, as round as Mbappé’s skull.” ഇതായിരുന്നു ഡിസ്ക്രിപ്ഷൻ. അതായത് ഈ വിഭവം എംബപ്പേയുടെ തലയോട്ടി പോലെ വൃത്താകൃതിയിലാണ് എന്നാണ് വിശദീകരണമായി കൊണ്ട് നൽകിയിട്ടുള്ളത്.എന്നാൽ എംബപ്പേക്ക് ഇത് പിടിച്ചിട്ടില്ല. അദ്ദേഹം തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചതിന് കേസ് നൽകിയിട്ടുണ്ട്.എംബപ്പേയുടെ വക്കീലിൽ നിന്നും ഒരു നോട്ടീസ് മുഹമ്മദ് ഹെന്നി എന്ന ഇൻഫ്ലുവൻസർക്ക് ലഭിച്ചിട്ടുണ്ട്.അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

തനിക്കെതിരെ കേസ് നൽകിയ എംബപ്പേക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഹെന്നി രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേക്ക് നാണമില്ലേ? എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ഫ്രഞ്ച് ഫുട്ബോൾ ലോകത്ത് ഇതു വലിയ ചർച്ചയായിട്ടുണ്ട്.ഈ സീസണിന് ശേഷം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ എംബപ്പേയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *