കുതിര സവാരിക്കിടെ അപകടം,പിഎസ്ജി താരം ഗുരുതരാവസ്ഥയിൽ!
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ പിഎസ്ജി സ്ട്രാസ്ബർഗിനോട് സമനില വഴങ്ങിയിരുന്നു. എന്നിരുന്നാലും ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതിനുശേഷം പിഎസ്ജി തങ്ങളുടെ താരങ്ങൾക്ക് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ലയണൽ മെസ്സി ബാഴ്സലോണയിൽ എത്തിയിരുന്നത്.
അതേസമയം പിഎസ്ജിയുടെ ഗോൾകീപ്പറായ സെർജിയോ റിക്കോ തന്റെ ജന്മനാടായ സെവിയ്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. സ്വന്തം നാട്ടിൽ വെച്ച് കുതിരസവാരി നടത്തുന്നതിനിടെ താരം അപകടത്തിൽ പെട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം കുതിരപ്പുറത്തുനിന്ന് വീഴുകയല്ല ചെയ്തിട്ടുള്ളത്. മറിച്ച് അതിവേഗത്തിൽ വന്ന ഒരു കുതിര അദ്ദേഹത്തിന്റെ കഴുത്തിന് പിറകിൽ ഇടിക്കുകയായിരുന്നു.ഇതിന്റെ ഫലമായി കൊണ്ടാണ് അദ്ദേഹത്തിന് പരിക്കേറ്റിട്ടുള്ളത്.
ഉടൻതന്നെ റിക്കോയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഗുരുതരാവസ്ഥയിലാണ് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.ബിബിസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുടെ കാര്യത്തിൽ ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്.
PSG keeper Sergio Rico is in serious condition and in intensive care after a horse riding accident in Spain, the club says.
— B/R Football (@brfootball) May 28, 2023
Full story: https://t.co/IDxo4V4D8G pic.twitter.com/qQfP75ZSnO
അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സെവിയ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ എന്നാണ് സെവിയ്യ കുറിച്ചിട്ടുള്ളത്. മാത്രമല്ല പിഎസ്ജിയും ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിട്ടുണ്ട്.താരത്തിന്റെ പ്രിയപ്പെട്ടവരുമായി നിരന്തരം ക്ലബ്ബ് കോൺടാക്ട് ചെയ്യുന്നുണ്ട് എന്നാണ് പിഎസ്ജി അറിയിച്ചിട്ടുള്ളത്.താരത്തിനും കുടുംബത്തിനും എല്ലാവിധ സപ്പോർട്ടും അദ്ദേഹത്തിന്റെ ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ഏതായാലും ഈ സ്പാനിഷ് കീപ്പർ എത്രയും പെട്ടെന്ന് തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയിലാണ് ഫുട്ബോൾ ലോകമുള്ളത്.