കാറ്റും ശബ്ദവും,എംബപ്പേക്കും സംഘത്തിനും പുതിയ പ്രതിസന്ധി!

പുതിയ പരിശീലകനായ ലൂയിസ് എൻറിക്കെക്ക് കീഴിൽ പിഎസ്ജി പതിയെ പതിയെ ഫോമിലേക്ക് മടങ്ങിയെത്തുകയാണ്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബൊറൂസിയയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതിനുശേഷം ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു പിഎസ്ജി പരാജയപ്പെടുത്തിയിരുന്നത്.

എന്നാൽ പിഎസ്ജിയിൽ പുതിയ ഒരു പ്രശ്നം ഉടലെടുത്തിട്ടുണ്ട്. അതായത് രണ്ട് മാസങ്ങൾക്ക് മുന്നേ അവർ മറ്റൊരു ട്രെയിനിങ് ഗ്രൗണ്ടിലേക്ക് മാറിയിരുന്നു. പുതുതായി പണികഴിപ്പിച്ച ട്രെയിനിങ് ഗ്രൗണ്ടിലാണ് ഇപ്പോൾ പിഎസ്ജി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ പലവിധ പ്രശ്നങ്ങളും താരങ്ങളെ ഇവിടെ അലട്ടുന്നുണ്ട്. പ്രധാന പ്രശ്നം അവിടുത്തെ കാറ്റ് തന്നെയാണ്.

വളരെ ശക്തിയായ രൂപത്തിലുള്ള കാറ്റ് പലപ്പോഴും ട്രെയിനിങ് സെഷനുകൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.താരങ്ങൾക്ക് നടക്കാൻ പോലും കഴിയാത്ത വിധമുള്ള കാറ്റ് ചിലപ്പോഴൊക്കെ ഉണ്ടാവുന്നുണ്ട്.മാത്രമല്ല മോട്ടോർവേയുടെ തൊട്ടടുത്തായതിനാൽ ശബ്ദത്തിന്റെ പ്രശ്നവും പിഎസ്ജി താരങ്ങൾക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ചെറിയ പ്രവർത്തന വൈകല്യങ്ങളും ഈ ഗ്രൗണ്ടിനുണ്ട് എന്നാണ് കണ്ടെത്തൽ. ഒന്ന് രണ്ട് തവണ പിഎസ്ജി ട്രെയിനിങ് സെഷൻ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

എംബപ്പേ ഉൾപ്പെടെയുള്ളവർക്ക് ഇത് തടസ്സമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ട്രെയിനിങ് ഗ്രൗണ്ട് സന്ദർശിച്ച നാസർ ലീഫിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അധികം വൈകാതെ തന്നെ ക്ലബ്ബ് ഇതിന് പരിഹാരം കണ്ടേക്കും.ഫ്രഞ്ച് ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ക്ലർമോന്റ് ഫുട്ടാണ് പിഎസ്ജിയുടെ എതിരാളികൾ

Leave a Reply

Your email address will not be published. Required fields are marked *