കാംപോസ് ജോലി തുടങ്ങി,പോർച്ചുഗീസ് സൂപ്പർ താരത്തെ സ്വന്തമാക്കി PSG!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇത്തവണയും കാര്യങ്ങൾ അതിൽ നിന്നും വ്യത്യസ്തമാവില്ല. ഇതിന്റെ ഭാഗമായി കൊണ്ട് പോർച്ചുഗീസ് സൂപ്പർ താരമായ നുനോ മെന്റസിനെ PSG സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരവുമായി പിഎസ്ജി കരാറിൽ എത്തിയിട്ടുണ്ട്.പോർട്ടോയുടെ മധ്യനിര താരമായ വീട്ടിഞ്ഞയുടെ കാര്യത്തിലാണ് ഇപ്പോൾ പിഎസ്ജി ധാരണയിൽ എത്തിയിട്ടുള്ളത്.പിഎസ്ജിയുടെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസിന്റെ ആദ്യത്തെ സൈനിങ്ങാണിത്. പ്രമുഖ മാധ്യമപ്രവർത്തകനായ സാന്റി ഔനയാണ് കരാറിൽ എത്തിയകാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
PSG have reached an agreement with Porto to sign Vitinha (22) for €40m. The former Wolves loanee is set to join the Ligue 1 champions on a five-year deal, according to @Santi_J_FM. https://t.co/EiCC4uBvDf
— Get French Football News (@GFFN) June 17, 2022
താരത്തിന്റെ റിലീസ് ക്ലോസ് 40 മില്യൺ യുറോയാണ്.2024 വരെയാണ് ഈ താരത്തിന് പോർട്ടോയുമായി കരാർ അവശേഷിക്കുന്നത്. എന്നാൽ ഈ 40 മില്യൺ യൂറോ നൽകാൻ പിഎസ്ജി സമ്മതിച്ചതോടെ അഗ്രിമെന്റിൽ എത്തുകയായിരുന്നു. അഞ്ചു വർഷത്തെ കരാറിലായിരിക്കും താരം ഒപ്പുവെയ്ക്കുക.
മുമ്പ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ വീട്ടിഞ്ഞോ കളിച്ചിട്ടുണ്ട്. പോർച്ചുഗീസ് ലീഗിൽ കഴിഞ്ഞ സീസണിൽ 30 മത്സരങ്ങൾ കളിച്ച ഈ മധ്യതാരം രണ്ട് ഗോളുകളും 3 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.