കരാറിലെത്തി,PSG യുടെ പ്രതിരോധ നിരയിലേക്ക് മറ്റൊരു സൂപ്പർ താരം കൂടി എത്തുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ലക്ഷ്യം വെക്കുന്നത്.വീറ്റിഞ്ഞയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരുതാരമായ ഹ്യൂഗോ എകിറ്റികെയെയും പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേ മറ്റൊരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് ആർബി ലീപ്സിഗിന്റെ പ്രതിരോധനിരതാരമായ നോർഡി മുകിയെലെക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി തുടരുകയാണ്.താരവുമായി പേഴ്സണൽ ടെംസ് അംഗീകരിച്ചുകൊണ്ട് ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.
PSG in advanced talks with Leipzig to sign Nordi Mukiele (24) and have an agreement in principle with the French international. (L'Éq)https://t.co/QK2LPADfY5
— Get French Football News (@GFFN) July 20, 2022
ഇനി ആർബി ലീപ്സിഗുമായാണ് പിഎസ്ജി കരാറിൽ എത്തേണ്ടത്. വരുന്ന സീസണിന്റെ അവസാനത്തോടുകൂടി താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കും.10 മില്യൺ യുറോക്ക് മുകളിലുള്ള ഒരു സംഖ്യ താരത്തിനു വേണ്ടി പിഎസ്ജി ചിലവഴിക്കേണ്ടി വന്നേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.സാന്റി ഔന,ഫാബ്രിസിയോ റൊമാനോ എന്നിവരൊക്കെ ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്.
ഫ്രാൻസിന്റെ ദേശീയ ടീമിന് വേണ്ടി കളിക്കാൻ സാധിച്ചിട്ടുള്ള താരമാണ് നോർഡി.2018 മുതൽ RB ലീപ്സിഗിന്റെ പ്രതിരോധനിരയിൽ നോർഡി സ്ഥിര സാന്നിധ്യമാണ്.ഇന്റർ മിലാന്റെ പ്രതിരോധനിരതാരമായ മിലാൻ സ്ക്രിനിയറിന് വേണ്ടിയുള്ള ശ്രമങ്ങളും PSG തുടരുകയാണ്.