ഒറ്റരാത്രി കൊണ്ടല്ല അവർ സൂപ്പർ താരങ്ങളായി മാറിയത് : MNM നെ കുറിച്ച് എകിറ്റിക്കെ പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി യുവസൂപ്പർ താരമായ ഹ്യൂഗോ എകിറ്റിക്കെയെ സ്വന്തമാക്കിയത്. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ റെയിംസിൽ നിന്നും പിഎസ്ജി റാഞ്ചിയത്.30 മില്യൺ യൂറോ നൽകുകയാണെങ്കിൽ താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും പിഎസ്ജിയുടെ മുന്നിലുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം എകിറ്റിക്കെ പ്രമുഖ മാധ്യമമായ ലെ പാരീസിയന് ഒരു അഭിമുഖം നൽകിയിരുന്നു. സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും എംബപ്പേയും ഉള്ളതിനാൽ ഈ മുന്നേറ്റ നിര താരത്തിന് അവസരങ്ങൾ കുറവായിരിക്കും. ഇതേക്കുറിച്ച് താരത്തോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അപകർഷത ബോധത്തിന്റെ കാര്യമില്ലെന്നും മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ ഒരൊറ്റ രാത്രികൊണ്ട് സൂപ്പർതാരങ്ങളായതല്ല എന്നുമാണ് എകിറ്റിക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത്തരം അപകർഷതാബോധങ്ങളുടെയൊന്നും കാര്യമില്ല.അവർക്കെല്ലാം അവിശ്വസനീയമായ കരിയർ ഉണ്ടായിട്ടുണ്ട്. അവരെല്ലാം വലിയ ചാമ്പ്യന്മാരാണ്. പക്ഷേ മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ ചെറിയ രീതിയിൽ തന്നെയാണ് ആരംഭം കുറിച്ചിട്ടുള്ളത്. ഒരൊറ്റ രാത്രി കൊണ്ടല്ലല്ലോ അവർ മികച്ച താരങ്ങളായി മാറിയത്.എനിക്ക് വളരാനുള്ള യഥാർത്ഥ സമയവും സ്ഥലവും താരങ്ങളും ലഭിച്ചുകഴിഞ്ഞു എന്നുള്ളത് ഞാൻ എന്നോട് തന്നെ പറയാറുണ്ട് ” ഇതാണ് എകിറ്റിക്കെ പറഞ്ഞിട്ടുള്ളത്.

പിഎസ്ജി ഇനി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ നാന്റെസിനെയാണ് നേരിടുക. സൂപ്പർ താരം കിലിയൻ എംബപ്പേക്ക് സസ്പെൻഷൻ മൂലം ഈ മത്സരം നഷ്ടമാവും.

Leave a Reply

Your email address will not be published. Required fields are marked *