ഒറ്റഗോൾ വിജയം നേടി പിഎസ്ജി, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ ലായ്വിൻ കുർസാവ നേടിയ ഗോളാണ് പിഎസ്ജിയുടെ രക്ഷക്കെത്തിയത്. പരിശീലകൻ പോച്ചെട്ടിനോക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായിരുന്നു നേതൃത്വം നൽകിയിരുന്നത്. ജയത്തോടെ പിഎസ്ജി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ഇരുപത് മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ലിയോൺ ആണ് രണ്ടാമത്. സൂപ്പർ താരങ്ങളായ നെയ്മർ, എംബപ്പേ, കീൻ, ഡിമരിയ എന്നിവരൊക്കെ ഇന്നലെ ഇറങ്ങിയിരുന്നുവെങ്കിലും ഗോളുകൾ നേടാൻ സാധിക്കാതെ വരികയായിരുന്നു. പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
#SCOPSG HIGHLIGHTS: PSG struggle, but come away with a win against Angers https://t.co/dAapqLlVlc
— beIN SPORTS USA (@beINSPORTSUSA) January 16, 2021
പിഎസ്ജി : 7.04
കീൻ : 6.5
നെയ്മർ : 8.1
എംബാപ്പെ : 6.1
മരിയ : 6.9
വെറാറ്റി : 8.1
പരേഡസ് : 7.8
ഫ്ലോറെൻസി : 7.3
മാർക്കിഞ്ഞോസ് :7.2
ഡയാലോ : 7.6
കുർസാവ : 7.9
നവാസ് : 7.6
സറാബിയ : 6.2-സബ്
ഹെരേര : 6.1-സബ്
കിപ്പമ്പേ : 6.1-സബ്
ഇകാർഡി : 6.2-സബ്
Layvin Kurzawa puts PSG in front against Angers midway through the second half 💪 pic.twitter.com/FK8IZeKSag
— Goal (@goal) January 16, 2021