ഒരു ഘട്ടത്തിൽ എനിക്കും പോവേണ്ടിവരും:എംബപ്പേ മെസ്സിയുടെയും റൊണാൾഡോയുടെയും പാത സ്വീകരിക്കുമോ?

കഴിഞ്ഞ വർഷമാണ് ഫുട്ബോൾ ലോകത്ത് പ്രധാനപ്പെട്ട ചില മാറ്റങ്ങൾ നടന്നത്. ആദ്യം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദിയിലേക്ക് ചേക്കേറി.അതിനുശേഷം ലയണൽ മെസ്സിയും യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചു.നിലവിൽ അമേരിക്കയിലാണ് മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ നെയ്മർ ജൂനിയറും ബെൻസിമയും മാനെയുമെല്ലാം യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുകയായിരുന്നു.

ഇതേക്കുറിച്ച് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഫുട്ബോളിലെ ഒരു പുതിയ യുഗത്തിനാണ് ഇപ്പോൾ തുടക്കമായിട്ടുള്ളത് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. ഒരു ഘട്ടത്തിൽ തനിക്കും യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കേണ്ടി വരുമെന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്.GQ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് മികച്ച താരങ്ങൾ ഫുട്ബോളിൽ അവരുടെ യുഗം രേഖപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ച് കഴിഞ്ഞു.കഴിഞ്ഞ സമ്മറിൽ ഒരുപാട് പേർ യൂറോപ്പ് വിട്ടു. നമ്മൾ ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത് ഫുട്ബോളിലെ പുതിയ ഒരു യുഗത്തിലേക്കാണ്. ഇത് വളരെ സാധാരണമായ ഒരു സൈക്കിൾ ആണ്.ഫുട്ബോളിൽ ഇത് നോർമലാണ്. ഒരു ഘട്ടത്തിൽ എനിക്കും ഇവിടം വിടേണ്ടി വരും.ഇത്തരം മാറ്റങ്ങൾ ഒരിക്കലും എന്നെ ആശങ്കപ്പെടുത്തുന്നില്ല. എന്റേതായ വഴിയിൽ എന്റെ കരിയർ തുടരാൻ മാത്രമാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

അതായത് ഭാവിയിൽ മെസ്സിയെയും റൊണാൾഡോയേയും പോലെ തനിക്കും യൂറോപ്പ് വിടേണ്ട ഒരു ഘട്ടം വരുമെന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.എന്നാൽ അത് തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ അവ്യക്തതകൾ തുടരുകയാണ്. വരുന്ന സമ്മറിലാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *