ഒരു അർജന്റൈൻ സൂപ്പർ താരത്തെ കൂടി സ്വന്തമാക്കാൻ PSG!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്.ഫ്രീ ഏജന്റായി കൊണ്ട് മെസ്സിയെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. കൂടാതെ റാമോസ്,ഡോണ്ണാരുമ എന്നിവരെയും ഫ്രീ ട്രാൻസ്ഫറിൽ കരസ്ഥമാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ വരുന്ന സമ്മറിലും ഫ്രീ ഏജന്റായി കൊണ്ട് മറ്റൊരു സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി പദ്ധതിയിട്ടിട്ടുണ്ട്.യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയെയാണ് പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രമുഖ മാധ്യമമായ ഫ്രഞ്ച് ഫുട്ബോൾ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡിബാലയുടെ യുവന്റസുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കില്ല എന്നുള്ള കാര്യം നേരത്തെ തന്നെ യുവന്റസ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഡിബാല മറ്റൊരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.

എന്നാൽ ഡിബാലയെ സ്വന്തമാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല. എന്തെന്നാൽ വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡ്, ടോട്ടൻഹാം എന്നിവർ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നിലവിൽ മെസ്സിക്ക് പുറമേ മൂന്ന് അർജന്റൈൻ സൂപ്പർ താരങ്ങൾ കൂടി പിഎസ്ജിയിലുണ്ട്.എന്നാൽ ഡി മരിയ,പരേഡസ്,ഇക്കാർഡി എന്നിവരെ പിഎസ്ജി ഒഴിവാക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്.ഏതായാലും കിലിയൻ എംബപ്പേ ക്ലബ്ബ് വിടുകയാണെങ്കിൽ പിഎസ്ജിക്ക് മുന്നേറ്റനിരയിലേക്ക് ഒരു സൂപ്പർ താരത്തെ അത്യാവശ്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *