ഒരുപാട് പ്രതിസന്ധികളുണ്ട്,പക്ഷെ ഞാൻ ഇപ്പോൾ കരുത്തൻ : നെയ്മർ
സൂപ്പർ താരം നെയ്മർ ജൂനിയറുടെ ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള നെറ്റ്ഫ്ലിക്സിന്റെ ഡോക്യൂമെന്ററി ഈ മാസമാണ് ഇറങ്ങുക.നെയ്മർ,ദി പെർഫെക്റ്റ് ചാവോസ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.നെയ്മറുടെ ഫുട്ബോൾ കരിയറും ജീവിതവുമൊക്കെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.ഇതേ ഡോക്യൂമെന്ററിയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ നെയ്മർ ജൂനിയർ പങ്കുവെച്ചിരുന്നു. പ്രതിസന്ധികൾ നിറഞ്ഞ കുഴഞ്ഞു മറിഞ്ഞ അവസ്ഥ എന്നാണ് കെയോസ് എന്ന വാക്കിന്റെ അർത്ഥം.എന്ത് കൊണ്ടാണ് ഡോക്യൂമെന്ററിക്ക് പെർഫെക്റ്റ് കെയോസ് എന്ന പേര് നൽകിയത് എന്നുള്ള ചോദ്യത്തിന് നെയ്മർ മറുപടി നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പെർഫെക്റ്റ് കേയോസ് എന്ന് നൽകാൻ കാരണം എന്റെ ജീവിതം എപ്പോഴും അങ്ങനെയായിരുന്നു. എനിക്ക് ആറുമാസം മാത്രം പ്രായമുള്ള അന്ന്,എന്റെ മാതാപിതാക്കളോടൊപ്പം എനിക്ക് ആക്സിഡന്റ് സംഭവിച്ചിരുന്നു.അവിടെ എന്നാണ് എന്റെ പ്രതിസന്ധികൾ ആരംഭിക്കുന്നത്.പിന്നീട് ഞാനൊരു ഫുട്ബോൾ താരമായപ്പോൾ എനിക്ക് നല്ല നിമിഷങ്ങൾ ഉണ്ടായി.പക്ഷെ ഇപ്പോഴും എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളുണ്ട്.എന്നിരുന്നാലും എന്റെ ജീവിതം മനോഹരമായി കൊണ്ട് തന്നെയാണ് മുന്നോട്ടു പോകുന്നത് ” ഇതാണ് നെയ്മർ ഇഎസ്പിഎന്നിനോട് പറഞ്ഞത്.
Neymar Discusses Upcoming Netflix Documentary, Critics, and Mental Health With ESPN https://t.co/GJf5V2Gi6v
— PSG Talk (@PSGTalk) January 19, 2022
അതേസമയം തനിക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടെന്ന് നെയ്മർ ജൂനിയർ നേരത്തെ ഒരു ഡോക്യൂമെന്ററിയിൽ അറിയിച്ചിരുന്നു.എന്നാൽ മാനസികമായി ഇപ്പോൾ താൻ കരുത്തനാണ് എന്നുള്ള കാര്യം നെയ്മർ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇപ്പോൾ ഞാൻ കരുത്തനാണ്, ശാരീരികമായി മാത്രമല്ല, മറിച്ച് മാനസികമായും ഞാൻ കരുത്തനാണ്.കാരണം എനിക്ക് ഒരുപാട് സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു.ഞാനൊരു ബ്രസീലുകാരൻ ആയതുകൊണ്ടും മറ്റുള്ള കാര്യങ്ങൾ കൊണ്ടുമാണ് ഇത്രയധികം സമ്മർദങ്ങൾ എനിക്ക് നേരിടേണ്ടി വന്നത്.പക്ഷെ ഇപ്പോൾ ഞാൻ അതിൽ നിന്നൊക്കെ മുക്തൻ ആയിട്ടുണ്ട്. മാനസികമായ കരുത്ത് പ്രാപിക്കാൻ എനിക്ക് നന്നായി ഹാർഡ് വർക്ക് ചെയ്യേണ്ടിവന്നു.ഇപ്പോൾ ഫുട്ബോളിൽ മാത്രമല്ല, മറിച്ച് മാനസികാരോഗ്യത്തിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് ” നെയ്മർ പറഞ്ഞു.
നിലവിൽ പരിക്ക് മൂലം പുറത്താണ് നെയ്മറുള്ളത്.താരം ഉടൻ തന്നെ മടങ്ങിയെത്തിയേക്കും.