ഒരുപാട് പണം ഉണ്ടെന്നു കരുതി എല്ലാം ലഭിക്കുമെന്ന് കരുതരുത് :PSGയെ വിമർശിച്ച് സിൽവ.

എട്ട് വർഷക്കാലത്തോളം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ പ്രതിരോധനിരയിൽ സ്ഥിരസാന്നിധ്യമായി നിലകൊണ്ടതാരമാണ് ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവ. എന്നാൽ 2020ൽ ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. ക്ലബ്ബിൽ തുടരാൻ താല്പര്യമുണ്ടായിട്ടും പിഎസ്ജി അദ്ദേഹത്തെ ഒഴിവാക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. അതിനുശേഷം ചെൽസിയിലേക്ക് എത്തിയ സിൽവ അവരോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു.

ഏതായാലും തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയുടെ നയങ്ങൾക്കെതിരെ ഇപ്പോൾ സിൽവ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരുപാട് പണം ഉണ്ടെന്നു കരുതി എല്ലാം ലഭിക്കുമെന്ന് കരുതരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഫുട്ബോളിൽ അത് സാധ്യമല്ലെന്നും സിൽവ കൂട്ടിച്ചേർത്തിട്ടുണ്ട്.പ്രശസ്ത മാധ്യമമായ ദി ഗാർഡിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരൊറ്റ രാത്രി കൊണ്ട് ഒന്നും മാറിമറിയുകയില്ല. നിങ്ങളുടെ കൈവശം ഒരുപാട് പണം ഉള്ളതുകൊണ്ട് എല്ലാം ലഭിക്കുമെന്ന് കരുതരുത്.ഫുട്ബോളിൽ അങ്ങനെയൊന്നും നടക്കില്ല. എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ പ്ലാനുകൾ നിങ്ങൾക്ക് ഇല്ലെങ്കിൽ,നിങ്ങൾക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല.ആദ്യം നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്ത് തന്നെ ബഹുമാനം ലഭിക്കണം. അതിനുശേഷം മാത്രം പുറത്തുള്ളവരിൽ നിന്നും ബഹുമാനം തേടുക. സ്വന്തം രാജ്യത്തെ ബഹുമാനം ലഭിക്കാൻ വേണ്ടി ഒന്നും ക്ലബ്ബ് ചെയ്തിരുന്നില്ല.മറിച്ച് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും ബഹുമാനം ലഭിക്കാൻ വേണ്ടിയാണ് പരിശ്രമിച്ചത് ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയോടൊപ്പമാണ് സിനിമയുള്ളത്. അടുത്ത സമ്മറിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കും.താരം ബ്രസീലിലേക്ക് തന്നെ മടങ്ങും എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ സജീവമാണ്.കരിയറിന്റെ അവസാന സമയത്തിലൂടെയാണ് ഇപ്പോൾ ഈ ഡിഫൻഡർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *