ഒരിക്കലും ടീമിന് മുകളിലല്ല എംബപ്പേ : പരിശീലകൻ പറയുന്നു.

സൂപ്പർ താരം കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ഒട്ടേറെ റൂമറുകൾ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മറികടന്നുകൊണ്ട് എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കരാർ പുതുക്കിയതിനുശേഷം എംബപ്പേക്ക് കൂടുതൽ അധികാരങ്ങൾ ക്ലബ്ബിൽ കൈവന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല താരത്തിന്റെ ആറ്റിറ്റ്യൂഡ് വളരെ വ്യാപകമായ രൂപത്തിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ പിഎസ്ജിയിലെ എംബപ്പേയുടെ സ്ഥാനത്തെക്കുറിച്ച് പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് എംബപ്പേ ടീമിനെ മുകളിൽ അല്ലെന്നും എല്ലാവരെ പോലെയുള്ള ഒരു താരം മാത്രമാണ് എംബപ്പേ എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.കൂടാതെ ഇദ്ദേഹം മെസ്സിയെ പ്രശംസിക്കുകയും ചെയ്തു.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേ ഈ പ്രോജക്റ്റിന്റെ ഭാഗമാണ്.പക്ഷേ ഭാഗമാണ് എന്ന് പറയുമ്പോൾ അദ്ദേഹം ഒരിക്കലും ക്ലബ്ബിനു മുകളിൽ അല്ല എന്നുള്ളത് മനസ്സിലാക്കണം.മറ്റെല്ലാ താരങ്ങളെയും പോലെയുള്ള ഒരു താരം തന്നെയാണ് എംബപ്പേ.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ഇവിടെയുണ്ട്.നെയ്മർ ജൂനിയറും ഇവിടെയുണ്ട്. അവരുടെ അതേ ലെവലിൽ തന്നെയാണ് എംബപ്പേയുടെയും സ്ഥാനം ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

നിലവിൽ കിലിയൻ എംബപ്പേ ഖത്തർ വേൾഡ് കപ്പിന് വേണ്ടി തയ്യാറെടുക്കുന്ന ഫ്രാൻസിന്റെ ദേശീയ ടീമിനോടൊപ്പമാണുള്ളത്. നിലവിലെ വേൾഡ് കപ്പ് ചാമ്പ്യനായ കിലിയൻ എംബപ്പേ ഈ സീസണിലും തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *