ഒഫീഷ്യൽ:എംബപ്പേക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി പിഎസ്ജി വിട്ടു!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒഫീഷ്യലായി കൊണ്ട് തന്നെ എംബപ്പേ ഇക്കാര്യം അറിയിച്ചിരുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ ഇന്ന് അവസാനമായി എംബപ്പേ പിഎസ്ജിക്ക് വേണ്ടി കളിക്കും. അടുത്ത സീസണിൽ റയൽ മാഡ്രിഡിന്റെ ജേഴ്സിയിലായിരിക്കും എംബപ്പേയെ കാണാൻ സാധിക്കുക.
എംബപ്പേക്ക് പുറമേ മറ്റൊരു സൂപ്പർ താരം കൂടി ഇപ്പോൾ ക്ലബ്ബിനോട് വിട പറയുകയാണ്.കോസ്റ്റാറിക്കൻ ഗോൾകീപ്പറായ കെയ്ലർ നവാസാണ് പിഎസ്ജി വിടുന്നത്. 37 കാരനായ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒഫീഷ്യലായി കൊണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു. അദ്ദേഹവും ഫ്രീ ഏജന്റായി കൊണ്ട് തന്നെയാണ് ക്ലബ്ബ് വിടുന്നത്.
🚨🔴🔵 Keylor Navas will leave PSG as free agent at the end of the season, the decision has been made.
— Fabrizio Romano (@FabrizioRomano) May 11, 2024
“I’m grateful for the recent years together at this club”, Keylor says. 🇨🇷 pic.twitter.com/Ke6xnA2mJ1
2019-ൽ റയൽ മാഡ്രിഡിൽ നിന്നായിരുന്നു ഈ ഗോൾകീപ്പർ പിഎസ്ജിയിൽ എത്തിയത്. ആദ്യ സീസണിൽ സ്ഥിരമായി അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഡോണ്ണാരുമ വന്നതോടുകൂടി അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കാനായി. പിന്നീട് ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി കളിച്ചിരുന്നു.ഈ സീസണിൽ പിഎസ്ജിയുടെ ഭാഗം തന്നെയായിരുന്നു താരം.പക്ഷേ കേവലം 5 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.കേവലം 450 മിനിട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
കിലിയൻ എംബപ്പേയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നവാസും തന്റെ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.പാർക്ക് ഡെസ് പ്രിൻസസിൽ ഇന്ന് നടക്കുന്ന മത്സരം തന്റെയും അവസാനത്തെ മത്സരമായിരിക്കുമെന്ന് നവാസ് പ്രഖ്യാപിക്കുകയായിരുന്നു. റയൽ മാഡ്രിഡിനോടൊപ്പം അത്ഭുതകരമായ ഒരു കരിയർ തന്നെ അവകാശപ്പെടാൻ സാധിക്കുന്ന ഗോൾകീപ്പറാണ് നവാസ്. ഇനി ഏത് ക്ലബ്ബിലേക്കാണ് അദ്ദേഹം പോവുക എന്നുള്ളത് വ്യക്തമല്ല.