ഒട്ടും സെൽഫിഷല്ലാത്ത താരം,മെസ്സിയെ കാണാനാണ് ആരാധകർ വരുന്നത് : ഗാൾട്ടിയർ
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി അജാക്സിയോയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് പിഎസ്ജിക്ക് ഈയൊരു മിന്നുന്ന വിജയം നേടിക്കൊടുത്തത്.എംബപ്പേ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റും കരസ്ഥമാക്കി.
ഏതായാലും ഈ മത്സരത്തിനുശേഷം പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി എന്നാണ് പരിശീലകൻ പറഞ്ഞത്. മാത്രമല്ല മെസ്സിയെ കാണാനാണ് ആരാധകർ വരുന്നതെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘He is Very Selfless’ — Galtier Reacts to Messi’s World-Class Playmaking Performance vs. AC Ajaccio https://t.co/wu3xOC6JcG
— PSG Talk (@PSGTalk) October 22, 2022
” തീർച്ചയായും ആളുകൾ സ്റ്റേഡിയത്തിലേക്ക് വരുന്നത് ലയണൽ മെസ്സിയെ കാണാനാണ്.ഒപ്പം എംബപ്പേയെയും പിഎസ്ജിയെയും അവർ കാണുന്നുമുണ്ട്.നെയ്മർ ജൂനിയർ ഈ മത്സരത്തിന് ഇല്ലായിരുന്നു.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി.എല്ലാവരും അത് അംഗീകരിക്കുന്ന കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്.മറ്റുള്ളവർക്ക് വേണ്ടി കളിക്കാൻ മെസ്സി ഇഷ്ടപ്പെടുന്ന കാര്യമാണ്.ബോളുമായി വളരെയധികം ബന്ധം വെച്ച് പുലർത്തുന്ന വ്യക്തിയാണ് മെസ്സി.തീർച്ചയായും ഒട്ടും സെൽഫിഷ് അല്ലാത്ത താരം കൂടിയാണ് അദ്ദേഹം ” ഗാൾട്ടിയർ പറഞ്ഞു.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി നടത്തുന്നത്.രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 13 ഗോളുകളും 10 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് ഈ സീസണിൽ സാധിച്ചിട്ടുണ്ട്.