ഏറെ അനിശ്ചിതങ്ങൾക്കൊടുവിൽ ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു : ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിന് പിന്നാലെ സൂപ്പർതാരത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്.
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ഇതുവരെ ഒരൊറ്റ തോൽവി പോലും പിഎസ്ജി വഴങ്ങിയിട്ടില്ല. പരിശീലകനായ ഗാൾട്ടിയർ ഡോണ്ണാരുമയെയാണ് ടീമിന്റെ ഒന്നാം ഗോൾകീപ്പറായി കൊണ്ട് നിശ്ചയിച്ചിട്ടുള്ളത്. സൂപ്പർ താരം കെയ്ലർ നവാസ് ആണ് ടീമിന്റെ രണ്ടാം ഗോൾകീപ്പർ.
അതുകൊണ്ടുതന്നെ നവാസ് പിഎസ്ജി വിടാൻ തീരുമാനിച്ചിരുന്നു.അതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇറ്റാലിയൻ വമ്പൻമാരായ നാപ്പോളിയിലേക്ക് ചേക്കേറാനായിരുന്നു താരത്തിന്റെ ശ്രമങ്ങൾ. എന്നാൽ ഇതൊന്നും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം ട്രാൻസ്ഫർ വിൻഡോ അടക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ നവാസ് ഒരു കുറിപ്പ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് അനിശ്ചിതങ്ങൾക്കൊടുവിൽ പാരീസിൽ തന്നെ തുടരാൻ തീരുമാനിച്ചു എന്നാണ് നവാസ് അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Keylor Navas confirma que seguirá en el PSG, seguirá con todo luchando por una oportunidad. 🔵🔴
— Kevin Jiménez (@KevinJimenezCR) September 1, 2022
EL NÚMERO 1. 🇨🇷 pic.twitter.com/1GKp0tSMku
” ഒരുപാട് അനിശ്ചിതങ്ങൾ നിറഞ്ഞ ഒരു സമ്മറാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിൽ താൽപര്യം കാണിക്കുകയും എന്റെ വർക്കിനും എന്റെ കരിയറിനും മൂല്യം നൽകുകയും ചെയ്ത എല്ലാ ക്ലബ്ബുകളോടും ആരാധകരോടും ഞാൻ നന്ദി അറിയിക്കുന്നു.ഒരുപാട് സ്നേഹിക്കപ്പെടുക എന്നുള്ളത്അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്.ഞാൻ പാരീസിൽ തന്നെ തുടരാൻ തീരുമാനിച്ചു എന്നുള്ളത് നിങ്ങളെ അറിയിക്കേണ്ട സമയമാണിത്. വിശ്വാസം നഷ്ടപ്പെടാതെ സാധ്യമായ എല്ലാ രൂപത്തിലും ഞാൻ ടീമിനെ സഹായിക്കും.ഒരിക്കലും വിട്ടു നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല,ഓരോ ദിവസവും മികച്ച പ്രകടനം പുറത്തെടുക്കും.നിങ്ങളുടെ എല്ലാ ആശംസകളും ഞാൻ നന്ദി പറയുന്നു ” നവാസ് കുറിച്ചു.
ഇനി പിഎസ്ജിയുടെ മത്സരം നാന്റെസിനെതിരെയാണ്.ശനിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.