ഏത് സമയത്തും അപകടകാരികൾ : MNM നെ കുറിച്ച് വെറാറ്റി
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പിഎസ്ജി പുറത്തെടുക്കുന്നത്. അതിന് കാരണം പിഎസ്ജിയുടെ മുന്നേറ്റ നിരയാണ്. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ മൂന്ന് താരങ്ങളും ചേർന്നുകൊണ്ട് 70 ഗോൾ പങ്കാളിത്തങ്ങളാണ് ഈ സീസണിൽ നേടിയിട്ടുള്ളത്.
ഇപ്പോഴിതാ ഈ മൂന്ന് പേരെയും സഹതാരമായ മാർക്കോ വെറാറ്റി പ്രശംസിച്ചിട്ടുണ്ട്. അതിഗംഭീരം എന്നാണ് വെറാറ്റി പറഞ്ഞിട്ടുള്ളത്. ഈ മൂന്ന് താരങ്ങൾ ഉണ്ടാകുമ്പോൾ എപ്പോൾ വേണമെങ്കിലും പിഎസ്ജി അപകടകാരികളായി മാറുമെന്നും വെറാറ്റി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Marco Verratti Uses Perfect Word to Sum Up Messi, Mbappe, & Neymar’s Form This Season https://t.co/H8Xwjdpqjo
— PSG Talk (@PSGTalk) October 30, 2022
” സീസണിന്റെ തുടക്കം മുതലേ MNM തകർപ്പൻ ഫോമിലാണ്. ഈ മൂന്ന് താരങ്ങളും അതിഗംഭീരമാണ്. നമ്മുടെ മുമ്പിൽ കണക്കുകൾ ഉണ്ട്.ഈ മൂന്നു താരങ്ങളും ഒരുപാട് ഗോളുകൾ നേടുന്നു. വളരെ നല്ല രൂപത്തിലാണ് അവർ മുന്നോട്ട് പോകുന്നത്.ഞങ്ങൾ ഇതുപോലെ ഇനിയും തുടരണം. കൂടുതൽ മികച്ച ബാലൻസ് ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ മൂന്നു താരങ്ങൾ മുന്നേറ്റ നിരയിൽ ഉണ്ടാകുമ്പോൾ ഞങ്ങൾ എപ്പോൾ വേണമെങ്കിലും അപകടകാരികളാവാം ” വെറാറ്റി പറഞ്ഞു.
12 ഗോളുകളും 13 അസിസ്റ്റുകളും ആണ് ഈ സീസണിൽ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. 14 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ ജൂനിയർ സ്വന്തമാക്കിയപ്പോൾ 17 ഗോളുകളും നാല് അസിസ്റ്റുകളും ആണ് കിലിയൻ എംബപ്പേയുടെ സമ്പാദ്യം.