ഏകാധിപതി, ഒരു കാലത്തും എംബപ്പേ ബാലൺഡി’ഓർ നേടില്ല:കേസിലെ പ്രതിയായ ഇൻഫ്ലുവൻസർ പറയുന്നു.

ഫ്രാൻസിലെ മാഴ്സെയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുഹമ്മദ് ഹെന്നിക്ക് ഈയിടെ ഒരു കേസ് നേരിടേണ്ടി വന്നിരുന്നു. അദ്ദേഹം തന്റെ ഷോപ്പിൽ തയ്യാറാക്കുന്ന ഭക്ഷണ വിഭവമായ കെബാബിന് എംബപ്പേയുടെ പേരു കൊണ്ടുള്ള ഒരു വിശദീകരണം നൽകുകയായിരുന്നു.എംബപ്പേയുടെ തലയോട്ടി പോലെ വൃത്താകൃതിയിലാണ് ഈ ഭക്ഷണം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.ഇത് എംബപ്പേക്ക് പിടിച്ചിരുന്നില്ല. അദ്ദേഹം തന്റെ വക്കീൽ മുഖേന ഇക്കാര്യത്തിൽ കേസ് നൽകി.

തന്റെ അനുമതിയില്ലാതെ തന്റെ പേര് ഉപയോഗിച്ചു എന്ന കാര്യത്തിലാണ് എംബപ്പേ കേസ് നൽകിയിട്ടുള്ളത്. ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ ഇൻഫ്ലുവൻസർ അന്നുതന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ വീണ്ടും ഇദ്ദേഹം എംബപ്പേക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. പേരുപോലും ഉപയോഗിക്കാൻ അനുമതി നൽകാത്ത ഏകാധിപതിയാണ് എംബപ്പേയെന്നും ഒരിക്കലും അദ്ദേഹം ബാലൺഡി’ഓർ നേടില്ല എന്നുമാണ് മുഹമ്മദ് ഹെന്നി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേ ഒരു മൂല്യവും ഇല്ലാത്ത മനുഷ്യനാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.എംബപ്പേ എന്ന പേര് ഉപയോഗിച്ചു എന്ന നിസ്സാരകാരണത്തിനാണ് അദ്ദേഹം എനിക്കെതിരെ കേസ് നൽകിയത്. അദ്ദേഹം അദ്ദേഹത്തിന്റെ പേര് ഏകാധിപത്യത്തിലേക്ക് മാറ്റി.ഒരു ഏകാധിപതിയാണ് അദ്ദേഹം.എംബപ്പേക്ക് നാണക്കേട് ഒന്നും തോന്നുന്നില്ലേ?എംബപ്പേ കളിക്കളത്തിൽ അറ്റാക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ കോടതിയിലാണ് അറ്റാക്ക് ചെയ്യുന്നത്.എംബപ്പേയുടെ തലയോട്ടിയുടെ വൃത്താകൃതി എന്നതിന് പകരം എംബപ്പേക്ക് ഒരിക്കലും ലഭിക്കാത്ത ബാലൺഡി’ഓർ പുരസ്കാരത്തിന്റെ വൃത്താകൃതി എന്ന് മാറ്റുകയാണ് ഞാൻ. എവിടെ നിന്നാണ് എംബപ്പേ വളർന്നുവന്നത് എന്നുള്ള കാര്യം അദ്ദേഹം ഇപ്പോൾ മറന്നു കഴിഞ്ഞു “ഇതാണ് മുഹമ്മദ് ഹെന്നി പറഞ്ഞിട്ടുള്ളത്.

ഇൻസ്റ്റഗ്രാമിൽ 1.8 മില്യൺ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് മുഹമ്മദ് ഹെന്നി. ഏതായാലും എംബപ്പേയും ഇദ്ദേഹം തമ്മിലുള്ള നിയമ പോരാട്ടം കോടതിയിൽ തുടരുകയാണ്. കരിയറിലെ വലിയ ഒരു മാറ്റത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എംബപ്പേയുള്ളത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം പിഎസ്ജി വിട്ടുകൊണ്ട് റയൽ മാഡ്രിഡിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *