എല്ലാ വമ്പൻമാർക്കും റയലിനെ പേടി,റയലിനാവട്ടെ ബാഴ്സയെയും പേടി : ഹെൻറി
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് കാഴ്ച്ചവെക്കുന്നത്. ഈ ലാലിഗ കിരീടം കരസ്ഥമാക്കാൻ റയലിന് സാധിച്ചിരുന്നു. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും റയൽ മാഡ്രിഡ് പ്രവേശിച്ചിട്ടുണ്ട്. വമ്പൻമാരായ പിഎസ്ജി, ചെൽസി,മാഞ്ചസ്റ്റർ സിറ്റി എന്നിവരെയൊക്കെ കീഴടക്കി കൊണ്ടാണ് റയൽ ഫൈനലിലെത്തിയത്.എന്നാൽ കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് റയൽ ബാഴ്സക്ക് മുന്നിൽ തകർന്നടിഞ്ഞിരുന്നു.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന മുൻ ബാഴ്സ താരമായിരുന്ന തിയറി ഹെൻറി നടത്തിയിട്ടുണ്ട്. അതായത് എല്ലാ യൂറോപ്യൻ ക്ലബ്ബുകൾക്കും റയലിനെ പേടിയാണെന്നും എന്നാൽ റയൽ പേടിക്കുന്നത് ബാഴ്സയെ മാത്രമാണ് എന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 11, 2022
” എല്ലാ യൂറോപ്യൻ ക്ലബ്ബുകളും റയലിനെ പേടിക്കുന്നു.എന്നാൽ റയലിനാവട്ടെ ബാഴ്സയെയാണ് പേടി. വ്യക്തിപരമായി പറയുകയാണെങ്കിൽ ഈ വരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ലിവർപൂൾ വിജയിച്ചു കൊണ്ട് കിരീടം ചൂടും. റയലിനെക്കാൾ കരുത്തർ ലിവർപൂളാണ്.ബാലൺ ഡി’ഓറിന് പോരടിച്ചു കൊണ്ടിരിക്കുന്ന സാഡിയോ മാനെയും ബെൻസിമയുമാണ് ഈ ഫൈനലിനെ വലുതാക്കുന്നത്.ബെൻസിമ ഇത്തവണത്തെ ബാലൺ ഡി’ ഓർ നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
2007 മുതൽ 2010 വരെ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഹെൻറി.80 മത്സരങ്ങൾ കളിച്ച അദ്ദേഹം 35 ഗോളുകളാണ് ബാഴ്സക്ക് വേണ്ടി നേടിയിട്ടുള്ളത്.