എന്റെ താരങ്ങളെ കുറ്റപ്പെടുത്തരുത് :ഗാൾട്ടിയർ
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന ഒരു തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജിയെ റെന്നസ് പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് വച്ചാണ് ഈ ഒരു തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമൊക്കെ ഉണ്ടായിട്ടും പിഎസ്ജിക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
ഈ വർഷം ഇത് ഏഴാം തവണയാണ് പിഎസ്ജി പരാജയപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാ താരങ്ങൾക്കും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.എന്നാൽ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ താരങ്ങളെ പിന്തുണച്ചിട്ടുണ്ട്.തന്റെ താരങ്ങളെ കുറ്റപ്പെടുത്തരുതെന്നും അവർ സാധ്യമായ രൂപത്തിൽ കളിച്ചിട്ടുണ്ട് എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Galtier: “Put yourself in the shoes of the players who are preparing for a match, who see 8 players being out and who go into the dressing room with youngsters from the academy whom they must have seen once or twice in training.” 🗣️🇫🇷
— PSGhub (@PSGhub) March 19, 2023
Disrespectful towards the youngsters…
” എന്റെ താരങ്ങൾക്ക് നൽകാൻ കഴിയുന്നതെല്ലാം അവർ കളിക്കളത്തിൽ നൽകിയിട്ടുണ്ട്.ഒരുപാട് പ്രധാനപ്പെട്ട താരങ്ങളുടെ അഭാവത്തിലാണ് ഞങ്ങൾ കളിച്ചത്. ടീമിനോടൊപ്പം ഒന്നോ രണ്ടോ തവണ മാത്രം ട്രെയിനിങ് സെഷനിൽ പങ്കെടുത്തിട്ടുള്ള അക്കാദമി താരങ്ങൾ ആയിരുന്നു ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നത്.നിങ്ങൾക്ക് എന്റെ താരങ്ങളെ ആത്മാർത്ഥതയുടെ പേരിൽ കുറ്റപ്പെടുത്താൻ കഴിയില്ല.ഒരിക്കലും അവർക്ക് ആത്മാർത്ഥതയുടെ കുറവ് ഉണ്ടായിട്ടില്ല. ഒരുപാട് താരങ്ങളുടെ അഭാവം ഞങ്ങൾക്ക് തിരിച്ചടിയായി ” ഇതാണ് മത്സരശേഷം പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ തോൽവി പിഎസ്ജിയുടെ കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബിൽ തുടരാൻ സാധ്യതയില്ല. മാത്രമല്ല പരിശീലകനായ ഗാൾട്ടിയർക്കും സ്ഥാനം നഷ്ടമായേക്കും.