എന്ത് കൊണ്ട് പിഎസ്ജി വിജയിച്ചില്ല : വിശദീകരിച്ച് ഹെരേര!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. ലോറിയെന്റായിരുന്നു പിഎസ്ജിയെ 1-1 എന്ന സ്കോറിന് സമനിലയിൽ കുരുക്കിയത്. ഇകാർഡി നേടിയ ഗോളാണ് പിഎസ്ജിയെ രക്ഷിച്ചത്.
ഏതായാലും ഈ മത്സരത്തിൽ എന്ത് കൊണ്ട് പിഎസ്ജിക്ക് വിജയിക്കാൻ സാധിച്ചില്ല എന്നുള്ളതിന്റെ കാരണമിപ്പോൾ പിഎസ്ജി താരമായ ആൻഡർ ഹെരേര വിശദീകരിച്ചിട്ടുണ്ട്. അതായത് എതിരാളികൾ വളരെയധികം പ്രതിരോധത്തിലൂന്നി കളിച്ചു എന്നാണ് ഹെരേര അറിയിച്ചത്. മത്സരശേഷം കനാൽ പ്ലസ് എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെരേരയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘They Played Very Defensively’ – Ander Herrera Discusses PSG’s Draw to FC Lorient https://t.co/wMseisw88A
— PSG Talk (@PSGTalk) December 22, 2021
” ഇന്ന് വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമായിരുന്നു. നല്ല ഒത്തിണക്കത്തോടുകൂടി അവർ കളിച്ചു.വളരെയധികം ഡിഫൻസീവ്ലിയാണ് അവർ കളിച്ചത്.യഥാർത്ഥത്തിൽ ഞങ്ങൾ വിജയം അർഹിച്ചിരുന്നു.ഞങ്ങൾക്ക് ചില അവസരങ്ങൾ ലഭിച്ചു, പ്രത്യേകിച്ച് രണ്ടാംപകുതിയിൽ.എന്നാൽ നിങ്ങൾക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ബുദ്ധിമുട്ടുക തന്നെ ചെയ്യും. പ്രതിരോധത്തിന്റെ കാര്യത്തിൽ അവർ വളരെ കരുത്തരായിരുന്നു. വിജയിക്കാൻ ആവശ്യമായ എല്ലാം ഞങ്ങൾ ചെയ്തിരുന്നു, എന്നാൽ കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ സാധിച്ചില്ല.ലീഗ് വൺ വളരെ സ്ട്രോങ്ങ് ആണ്. പലയിടത്തും ലീഗ് വണ്ണിന് അർഹിച്ച ബഹുമാനം ലഭിക്കാത്തത് കാണാം ” ഹെരേര പറഞ്ഞു.
ഈ വർഷത്തെ പിഎസ്ജിയുടെ അവസാന മത്സരമായിരുന്നു ഇന്നലെ കഴിഞ്ഞത്. പത്തൊൻപതാം സ്ഥാനക്കെർക്കെതിരെ സമനില വഴങ്ങിയതിൽ പിഎസ്‌ജിക്കും പരിശീലകനായ പോച്ചെട്ടിനോക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.