എന്ത്കൊണ്ട് പിഎസ്ജി ഡിമരിയയെ ഒഴിവാക്കുന്നു? കാരണമിതാ!

പിഎസ്ജിയുടെ അർജന്റൈൻ താരമായ എയ്ഞ്ചൽ ഡി മരിയയുടെ ക്ലബുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കി കൊണ്ട് ക്ലബ്ബിൽ തുടരാൻ താല്പര്യമുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ ഡി മരിയ അറിയിച്ചിരുന്നു.എന്നാൽ താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമില്ല എന്നുള്ളത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയാണ് താരത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.അതായത് ഡി മരിയയുടെ ഈ സീസണിലെ പ്രകടനത്തിൽ അദ്ദേഹം സംതൃപ്തനല്ല.ഈ സീസണിൽ പത്തോ അതിന് മുകളിലോ ഗോളുകളും അസിസ്റ്റുകളും നേടിയാൽ മാത്രമേ ഡി മരിയയുടെ കരാർ പുതുക്കേണ്ടതൊള്ളൂ എന്നായിരുന്നു പിഎസ്ജിയുടെ നിലപാട്.ഇത് നേടാൻ ഡി മരിയക്ക് കഴിയാത്തതുകൊണ്ടാണ് താരത്തെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്.

ലീഗ് വണ്ണിൽ 21 മത്സരങ്ങൾ കളിച്ച ഡി മരിയക്ക് മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ഇതാണ് താരത്തിന് വിനയായത്.ഇതോടെ ഈ വരുന്ന സമ്മറിൽ ഡി മരിയ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ടേക്കും. ഏഴുവർഷം പിഎസ്ജിയിൽ ചിലവഴിച്ചതിന് ശേഷമാണ് താരമിപ്പോൾ കൂടുമാറാനൊരുങ്ങുന്നത്.

ഏതെങ്കിലും ഒരു പ്രധാനപ്പെട്ട ക്ലബ്ബിലേക്ക് ചേക്കേറാനാണ് ഡി മരിയ ഉദ്ദേശിക്കുന്നത്.ചെറിയ കാലയളവിലേക്കുള്ള ഒരു കരാർ മാത്രമാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. പിന്നീട് തന്റെ ജന്മദേശമായ അർജന്റീനയിലേക്ക് മടങ്ങി അവിടെവച്ച് വിരമിക്കാനാണ് നിലവിൽ ഡി മരിയ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *